ലണ്ടന്‍: തോല്‍വിയില്‍ തകര്‍ന്നടിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശ്വാസമായി പേസര്‍ ജസ്പ്രീത് ബുംറ തിരിച്ചെത്തുന്നു. പരിക്കില്‍ നിന്ന്് പൂര്‍ണമായി മുക്തി നേടിയ ബുംറയുടെ സേവനം മൂന്നാം ടെസ്റ്റില്‍ ലഭ്യമാകും. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-0 ്ന് മുന്നിട്ടുനില്‍ക്കുകയാണ്.
ജൂണില്‍ ഡബ്്ളിനില് അയര്‍ലന്‍ഡിനെതിരായ മത്സരത്തിനിടയ്ക്കാണ് ബുംറയുടെ ഇടതു കൈക്ക് പരിക്കേറ്റത്. തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 , ഏകദിന പരമ്പരകളില്‍ നിന്ന് വിട്ടുനിന്നു. ജൂലൈ നാലിന് ബുംറ ശസ്ത്രക്രിയയ്ക്ക്് വിധേയനായി. തുടര്‍ന്ന് ടെസ്റ്റ്് ടീമില്‍ ഉള്‍പ്പെടുത്തി. പരിക്ക് പൂര്‍ണമായി ഭേദമാകാത്തതിനാല്‍ ആദ്യ രണ്ട് ടെസ്റ്റില്‍ കളിക്കാനായില്ല. ഇന്നലെ ഇന്ത്യന്‍ ടീമിനൊപ്പം ബുംറ പരിശീലനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: