മൂന്നാം ടെസ്റ്റ്: ഇംഗ്ലണ്ട് ടീമില്‍ മാറ്റമില്ല

Wednesday 15 August 2018 1:27 am IST

ലണ്ടന്‍: ഓള്‍ റൗണ്ടര്‍ ബെന്‍സ്‌റ്റോക്ക്‌സിനെ ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിനുളള ഇംഗ്ലണ്ട് ടീമിലേക്ക് പരിഗണിച്ചില്ല. രണ്ടാം ടെസ്റ്റില്‍ വിജയിച്ച ടീമിനെ തന്നെ ഇംഗ്ലണ്ട് നിലനിര്‍ത്തി. അടിപിടിക്കേസിന്റെ വിചാരണയുള്ളതിനെ തുടര്‍ന്നാണ് രണ്ടാം ടെസ്റ്റില്‍ നിന്ന് ബെന്‍ സ്‌റ്റോക്‌സിനെ ഒഴിവാക്കിയത്.

ബെന്‍ സ്‌റ്റോക്‌സിനെ കൂടാതെ രണ്ടാം ടെസ്റ്റ് കളിച്ച ഇംഗ്ലണ്ട് ഇന്നിങ്ങ്‌സിനും 159 റണ്‍സിനും ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ഈ വിജയത്തോടെ ഇംഗ്ലണ്ട് അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 2-0 ന് മുന്നിട്ടു നില്‍ക്കുകയാണ്്. കേസിന്റെ വിചാരണയ്ക്ക് ശേഷം ബെന്‍സ്‌റ്റോക്‌സിനെ ടീമിലെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്്റ്റ് ശനിയാഴ്ച നോട്ടിങ്ങ്ഹാമില്‍ ആരംഭിക്കും. 

ഇംഗ്ലണ്ട്്: ജോ റൂട്ട് (ക്യാപ്റ്റന്‍), അലിസ്റ്റര്‍ കുക്ക്, കീട്ടണ്‍ ജെന്നിങ്ങ്‌സ്, ഒലിവിയര്‍ പോപ്പ്, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്ട്‌ലര്‍, സാം കറന്‍, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ് , മൊയിന്‍ അലി, ജെയ്മി പോര്‍ട്ടര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.