'ഞങ്ങളെ കൈവിടരുത് '; ആരാധകരോട് കോഹ്‌ലി

Wednesday 15 August 2018 1:32 am IST

ന്യൂദല്‍ഹി: ഇന്ത്യന്‍ ആരാധകര്‍ക്ക് ഇന്ത്യന്‍ ക്യാപറ്റ്ന്‍ കോഹ്‌ലിയുടെ വൈകാരികമായ സന്ദേശം. ഒരിക്കലും ഞങ്ങളെ കൈവിടരുതെന്ന് കോഹ്‌ലി ഫേസ് ബുക്കിലൂടെ ആരാധകരോട് ആവശ്യപ്പെട്ടു.

'ചിലസമയങ്ങളില്‍ ഞങ്ങള്‍ വിജയിക്കും. മറ്റു ചിലപ്പോള്‍ പഠിക്കും. ഞങ്ങളെ ഒരിക്കലും കൈവിടരുത് ഞങ്ങള്‍ ഒരിക്കലും നിങ്ങളെ കൈവിടില്ലെന്ന് വാഗ്ദാനം ചെയ്യുന്നു'. ഫേസ് ബുക്ക് പോസ്റ്റില്‍ കോഹ്‌ലി കുറിച്ചു.

രണ്ടാം ടെസ്റ്റിലും ഇന്ത്യ തോറ്റതിനെ തുടര്‍ന്നാണ് കോഹ്‌ലിയുടെ ഈ വികാര പ്രകടനം. 

ലോര്‍ഡ്‌സിലെ രണ്ടാം ടെസ്റ്റില്‍ ഒരു ഇന്നിങ്ങ്‌സിനും 159 റണ്‍സിനുമാണ് ഇന്ത്യ തോറ്റത്. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 0-2 ന് പിന്നിലാണ്. നിര്‍ണായകമായ മൂന്നാം ടെസ്റ്റ് ശനിയാഴ്ച നോട്ടിങ്ങ്ഹാമില്‍ ആരംഭിക്കും.

ടീം കോമ്പിനേഷന്‍ ശരിയായില്ല. കളിയും മോശമായി. തോല്‍വി ഞങ്ങള്‍ അര്‍ഹിച്ചിരുന്നതാണെന്ന് മത്സരശേഷം കോഹ്‌ലി പറഞ്ഞു. ഈ മത്സരത്തില്‍ കോഹ് ലിക്ക് ആദ്യ ഇന്നിങ്ങ്‌സില്‍ 23 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ 17 റണ്‍സുമാണ് നേടാനായത്. മത്സരത്തിനിടയ്ക്ക് കോഹ്‌ലിയെ പുറംവേദന അലട്ടിയിരുന്നു. ടെസ്റ്റില്‍ പ്രകടനം മോശമായതിനെ തുടര്‍ന്ന് ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. ആദ്യ ടെസ്റ്റില്‍ സെഞ്ചുറി നേടിയതിനെ തുടര്‍ന്നാണ് കോഹ്‌ലി കഴിഞ്ഞ റാങ്കിങ്ങില്‍ ഓസീസിന്റെ സ്റ്റീവ് സ്മിത്തിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.