ബെംഗളൂരു: സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടും ദേശീയ സീനിയര്‍ ടീമിലിടം കിട്ടാത്തത് തന്റെ പ്രകടനത്തെ ബാധിക്കുന്നെന്ന് ഇന്ത്യ എ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍.
ക്ഷമയ്ക്ക് ഒരു പരിധിയുണ്ട്. നിരന്തരം മികച്ച പ്രകടനം നടത്തി വരുകയാണ്. എന്നിട്ടും ദേശീയ സീനിയര്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നില്ല. ഇത് എന്റെ മനസിനെ അലട്ടുന്നുണ്ടെന്ന് അയ്യര്‍ പറഞ്ഞു.
ക്യാപ്റ്റന്‍ സ്ഥാനം ഞാന്‍ ഇഷ്ടപ്പെടുന്നു. സമ്മര്‍ദ്ദത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ നായകസ്ഥാനം തനിക്ക് സഹായകമാകുന്നുണ്ട്. ക്യാപ്റ്റനാകുന്നതോടെ തന്റെ സ്വഭാവും മനോഭാവവുമൊക്കെ മാറും. ടീമിനായി മികച്ച കളി പുറത്തെടുക്കാന്‍ ശ്രമിക്കും. ദക്ഷിണാഫ്രക്ക എ ക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര നേടിയശേഷം സംസാരിക്കുകയായിരുന്നു അയ്യര്‍.
ദേശീയ മത്സരങ്ങളില്‍ റണ്‍സ് വാരിക്കൂട്ടിയതിനെ തുടര്‍ന്ന് അയ്യരെ ഏകദിന മത്സരങ്ങള്‍ക്കുളള ദേശീയ സീനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനത്തിലാണ് അവസാനമായി അയ്യര്‍ ഇന്ത്യക്കായി കളിച്ചത്.
കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡ് എ ടീമിനെതിരായ മത്സരത്തില്‍ ഇന്ത്യ എക്കുവേണ്ടി അയ്യര്‍ 317 റണ്‍സ് എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: