വനിതാ ഹാന്‍ഡ്‌ബോള്‍: ഇന്ത്യക്ക് തോല്‍വി

Wednesday 15 August 2018 1:26 am IST

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് വനിതാ ഹാന്‍ഡ്‌ബോളിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍  ഇന്ത്യ കസാക്കിസ്ഥാനോട് 19- 36 എന്ന സ്‌കോറിനാണ് തോറ്റത്.

ആദ്യ പകുതിയില്‍ ഇന്ത്യ തകര്‍പ്പന്‍ കളിയാണ് പുറത്തെടുത്തെങ്കിലും 13-19 ന് പിന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ കസാക്കിസ്ഥാന്‍ 17- 6 ന്റെ ലീഡ് നേടി വിജയം പിടിച്ചെടുത്തു.

ഇന്ത്യക്ക് വേണ്ടി റിംപി എട്ട് ഗോളുകള്‍ നേടി ടോപ്പ് സ്‌കോററായി. മനീന്ദര്‍ കൗര്‍ മൂന്ന് ഗോളും നിധി ശര്‍മ, റിതു എന്നിവര്‍ രണ്ട് ഗോളുകള്‍ വീതം നേടി. കസാക്കിസ്ഥാനുവേണ്ടി ധന അബിള്‍ഡ എട്ട് ഗോളും ഓല്‍ഗ ആറു ഗോളും നേടി. ഇന്ത്യ അടുത്ത മത്സരത്തില്‍ നാളെ കൊറിയയുമായി ഏറ്റുമുട്ടും. ഇന്ത്യയുടെ പുരുഷ ഹാന്‍ഡ്‌ബോള്‍ ടീം ആദ്യ മത്സരത്തില്‍  ചൈനീസ് തായ്‌പേയിയോട് 28-38 ന് പരാജയപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.