ഇടുക്കി: മഴ തുടരുന്നതിനാല്‍ എല്ലാ ഷട്ടറുകളും തുറന്നിട്ടും താഴാതെ ഇടമലയാര്‍ സംഭരണിയിലെ ജലനിരപ്പ്. 168.72 മീറ്ററാണ് ഇന്നലെ. ഒമ്പതിന് തുറന്ന നാല് ഷട്ടറുകളില്‍ മൂന്നെണ്ണം ഇടുക്കിയില്‍ നിന്ന് കൂടുതല്‍ വെള്ളം എത്തിയതിന് പിന്നാലെ 10ന് അടച്ചിരുന്നു.
ജലനിരപ്പ് വീണ്ടും ഉയര്‍ന്നതോടെ ശനിയാഴ്ച രാത്രിയിലും ഞായറാഴ്ച ഉച്ചയ്ക്കും വൈകിട്ടുമായാണ് ബാക്കിയുള്ള മൂന്ന് ഷട്ടറുകളും തുറന്നത്. ചൊവ്വാഴ്ച ഉച്ച മുതല്‍ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. ഇടയ്ക്ക് അല്‍പ്പം താഴുമെങ്കിലും വീണ്ടും ഉയരും. ഇന്നലെ രാവിലെ ആറിന് 168.70 ആയിരുന്നെങ്കിലും എട്ടിന് 168.72 മീറ്ററായി ജലനിരപ്പ് കൂടി. ഉച്ചയ്ക്ക് ഒന്നിന് ഇത് 168.70 ആയി കുറഞ്ഞെങ്കിലും വൈകിട്ട് വീണ്ടും കൂടി. സംഭരണിയിലേക്ക് സെക്കന്‍ഡില്‍ 6,26,950 ലിറ്റര്‍ വെള്ളമാണ് ഒഴുകിയെത്തുന്നത്. ഷട്ടറുകള്‍ തുറന്ന് വച്ചിരിക്കുന്നത് വഴി നാല് ലക്ഷം ലിറ്ററും വൈദ്യുതി ഉല്‍പ്പാദനത്തിലൂടെ 65,840 ലിറ്ററും വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: