സ്വാതി, രാജാരവിവര്‍മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Wednesday 15 August 2018 1:37 am IST

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഗീതരംഗത്തെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന സ്വാതി പുരസ്‌കാരവും, ചിത്രകലാ രംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന രാജാരവിവര്‍മ്മ പുരസ്‌കാരവും പ്രഖ്യാപിച്ചു. 

   2016 ലെ സ്വാതി പുരസ്‌കാരത്തിന് മൃദംഗവാദകനും സംഗീതജ്ഞനുമായ പത്മഭൂഷന്‍ ടി.വി ഗോപാലകൃഷ്ണന്‍ അര്‍ഹനായി. ഉപകരണ സംഗീതത്തിലും വായ്പ്പാട്ടിലും ഒരേപോലെ പ്രാവീണ്യം തെളിയിച്ച സംഗീതജ്ഞനാണ് ഇദ്ദേഹം. സംഗീതനാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെപിഎസി ലളിത, വിദ്യാധരന്‍, മുഖത്തല ശിവജി, മണ്ണൂര്‍ രാജകുമാരനുണ്ണി, തിരുവനന്തപുരം സംഗീതകോളേജ് പ്രിന്‍സിപ്പല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് എന്നിവരുള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 

   2016 ലെ രാജാരവിവര്‍മ്മ പുരസ്‌കാരത്തിന് ശില്‍പി അനിലാ ജേക്കബിനെ തിരഞ്ഞെടുത്തു. സ്വതന്ത്ര ശില്‍പനിര്‍മ്മാണത്തില്‍ തല്‍പരയായ കേരളീയശില്‍പകലാ വിദഗ്ധയാണ് ഇവര്‍. ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, കെ എം വാസുദേവന്‍ നമ്പൂതിരി, സദാനന്ദ് മേനോന്‍, പി ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ജൂറിയാണ് പുരസ്‌കാര നിര്‍ണയം നടത്തിയത്. ഒന്നര ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.