ആറ് പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡല്‍

Wednesday 15 August 2018 1:40 am IST

ന്യൂദല്‍ഹി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള പോലീസ് മെഡലുകളില്‍ സ്തുത്യര്‍ഹ സേവനത്തിന് കേരളത്തില്‍നിന്നും ആറ് പേര്‍ അര്‍ഹരായി. ക്രൈംബ്രാഞ്ച് സിഐഡി എസ്പി പി.ബി. രാജീവ് (കോഴിക്കോട്), ക്രൈംബ്രാഞ്ച് സിഐഡി അഡ്മിനിസ്‌ട്രേഷന്‍ ഡെപ്യൂട്ടി സൂപ്രണ്ട് എ. ഷാനവാസ് (തിരുവനന്തപുരം), എസ്‌സിആര്‍ബി ഇന്‍സ്‌പെക്ടര്‍ ബി. വിപിന്‍ ചന്ദ്രന്‍ (തിരുവനന്തപുരം), വിഎസിബി ഡിവൈഎസ്പി ഇ.എസ്. ബിജുമോന്‍ (തിരുവനന്തപുരം), വിഎസിബി ഡെപ്യൂട്ടി സൂപ്രണ്ട് റെക്‌സ് ബോബി അരവിന്‍ (ആലപ്പുഴ), വിഎസിബി സ്‌പെഷ്യന്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് സബ് ഇന്‍സ്‌പെക്ടര്‍ ആര്‍. പ്രകാശ് (തിരുവനന്തപുരം) എന്നിവരാണ് സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡലിന് അര്‍ഹരായത്. 

മേഘാലയ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ടി.സി. ചാക്കോ, സിആര്‍പിഎഫിലെ കെ. കണ്ണന്‍ (ധീരതയ്ക്കുള്ള പോലീസ് മെഡല്‍), ബിഎസ്ഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് പി.എസ്. തമ്പി പുതിയകുന്നേല്‍ ജോണ്‍ (ബാംഗളൂരു), സിബിഐ സ്‌പെഷ്യല്‍ ക്രൈംബ്രാഞ്ച് എസ്പി കെ.എം. വര്‍ക്കി (തിരുവനന്തപുരം), ഹെഡ് കോണ്‍സ്റ്റബിള്‍ എം. ഗിരീഷ്‌കുമാര്‍ (ലക്ഷദ്വീപ്) (രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡലുകള്‍) എന്നിവരാണ് വിവിധ വിഭാഗങ്ങളില്‍ മെഡലുകള്‍ക്ക് അര്‍ഹരായ മറ്റ് മലയാളികള്‍. പി.എസ്. തമ്പി ആറ് മുന്‍ പ്രധാനമന്ത്രിമാരുടെ സുരക്ഷാ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ജയില്‍ വകുപ്പില്‍ നിന്നുള്ള സ്തുത്യര്‍ഹ സേവനത്തിനുള്ള കറക്ഷണല്‍ മെഡലിന് കേരളത്തില്‍ നിന്ന് തിരുവനന്തപുരം വനിതകളുടെ തുറന്ന ജയിലിലെ സൂപ്രണ്ട് എസ്. സോഫിയ ബീവിയും തിരുവനന്തപുരം സെക്കന്റ് ഗ്രേഡ് സെന്‍ട്രല്‍ ജയില്‍ ആന്റ് കറക്ഷണല്‍ ഹോമിലെ അസിസ്റ്റന്റ് സൂപ്രണ്ട് വി. രാമചന്ദ്രന്‍ നായരും അര്‍ഹരായി. രാജ്യത്ത് 177 പേര്‍ക്ക് ധീരതയ്ക്കുള്ള പോലീസ് മെഡലും 88 പേര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും 675 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡലും ലഭിച്ചു. രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പോലീസ് മെഡലിന് രണ്ട് പേര്‍ അര്‍ഹരായി. ഷെരീഫ് ഉദ് ദിന്‍ ഗാനൈ, മൊഹമ്മദ് തഫൈല്‍ എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള പോലീസ് മെഡല്‍ ലഭിച്ചത്. ഇരുവരും സിആര്‍പിഎഫ് ജവാന്‍മാരായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.