ജന്മഭൂമി കൊല്ലം എഡിഷന്‍ ഓഫീസ് ഉദ്ഘാടനം ചിങ്ങം ഒന്നിന്

Wednesday 15 August 2018 1:41 am IST

കൊല്ലം: ജന്മഭൂമി കൊല്ലത്തിന്റെ മണ്ണിലേക്കും. ജന്മഭൂമിയുടെ എട്ടാമത് എഡിഷനാണ് ഈ മാസം അവസാനത്തോടെ കൊല്ലത്ത് തുടങ്ങുക. ഇതിന്റെ ഭാഗമായി ചിങ്ങപ്പുലരിയില്‍ പുതിയ ഓഫീസില്‍  തിരിതെളിയും. 17ന് രാവിലെ ഗണപതിഹോമത്തോടെ പുതിയ കാര്യാലയ പ്രവേശന ചടങ്ങുകള്‍ ആരംഭിക്കും. 

രാവിലെ 11ന് മാതാ അമൃതാനന്ദമയീ മഠത്തിലെ സ്വാമി തുരീയാമൃതാനന്ദപുരി ഓഫീസ് ഉദ്ഘാടനം ചെയ്യും. ബ്രഹ്മചാരി വേദാമൃതചൈതന്യ, ശബരിമല മുന്‍ മേല്‍ശാന്തി ഇടമന ഇല്ലത്ത് എന്‍. ബാലമുരളി, ആര്‍എസ്എസ് കൊല്ലം വിഭാഗ് സംഘചാലക് ഡോ.ബി.എസ്. പ്രദീപ്കുമാര്‍, കാര്യവാഹ് വി.പ്രതാപന്‍, ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറി തെക്കടം സുദര്‍ശനന്‍, ബിജെപി ജില്ലാപ്രസിഡന്റ് ജി.ഗോപിനാഥ്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി.കെ. മുരളീധരന്‍, തപസ്യ ജില്ലാ പ്രസിഡന്റ് മയ്യനാട് രാജീവന്‍ നമ്പൂതിരി, ജന്മഭൂമി ഡയറക്ടര്‍ പി.ജയചന്ദ്രന്‍, റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്‍, തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ പി. രാജശേഖരന്‍, ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍ എന്നിവര്‍ സംബന്ധിക്കും. കൊല്ലം ശങ്കേഴ്‌സ് ആശുപത്രിക്ക് സമീപം ആരാധനാനഗറിലാണ് ജന്മഭൂമി എഡിഷന്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.