ഓണാഘോഷം ഉപേക്ഷിച്ചു

Wednesday 15 August 2018 1:42 am IST

തിരുവനന്തപുരം: പ്രളയദുരിതം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഓണം വാരാഘോഷപരിപാടികള്‍ ഉപേക്ഷിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിലേക്കായി വിവിധ വകുപ്പുകള്‍ക്ക് നല്‍കിയ തുക ദുരിതാശ്വാസ നിധിയിലേക്ക് മാറ്റും. നെഹ്‌റു ട്രോഫി വള്ളംകളി നടത്തുന്ന കാര്യം കുട്ടനാട്ടില്‍ വെള്ളം കുറയുന്നതിനെ ആശ്രയിച്ച് തീരുമാനിക്കും. സര്‍ക്കാര്‍, പൊതുമേഖല, കമ്പനി ജീവനക്കാരുടെ രണ്ടു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി നല്‍കണമെന്നു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

നഷ്ടപ്പെട്ട രേഖകള്‍ ഫീസ് ഈടാക്കാതെ നല്‍കും. ഇതിലേക്കായി അദാലത്തുകള്‍ സംഘടിപ്പിക്കും. ഫീസ് കൂടാതെ പുതിയ രേഖകള്‍ അനുവദിക്കുന്നതിന് 2018 സപ്തംബര്‍ 30 വരെ സമയം അനുവദിക്കും. അതോടൊപ്പം സപ്തംബര്‍ 3 മുതല്‍ 15 വരെ  പ്രത്യേക അദാലത്തുകള്‍ നടത്തും. രേഖകള്‍ക്കുള്ള അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ സൗജന്യമായി സ്വീകരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.