പെരിയാറിലേക്ക് എത്തുന്നത് 10 ലക്ഷം ലിറ്റര്‍ വെള്ളം

Wednesday 15 August 2018 1:46 am IST

ഇടുക്കി: പെരിയാറ്റിലെ ജലനിരപ്പ് താഴ്‌ന്നെങ്കിലും വീണ്ടും ഉയരാന്‍ സാധ്യത. തിങ്കളാഴ്ച വൈകിട്ട് മുതല്‍ മഴ വീണ്ടും ശക്തി പ്രാപിച്ചതാണ് കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നത്. 

സെക്കന്‍ഡില്‍ 10 ലക്ഷം ലിറ്റര്‍ വെള്ളമാണ് നിലവില്‍ പെരിയാറ്റിലേക്ക് എത്തുന്നത്. കൂടുതല്‍ വെള്ളം എത്തുന്നത് ആലുവ, കാലടി, പെരുമ്പാവൂര്‍ മേഖലയെ ബാധിക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുകയാണ്. ഇടമലയാറിലെ നാല് ഷട്ടറുകള്‍ വഴി നാല് ലക്ഷം ലിറ്ററും ഇടുക്കിയില്‍ നിന്ന് ആറ് ലക്ഷം ലിറ്ററും വെള്ളമാണ് സെക്കന്‍ഡില്‍ പെരിയാറ്റിലേക്ക് എത്തുന്നത്. ഇത് കൂടാതെ പൊന്മുടിയില്‍ ഷട്ടറുകളുടെ ഉയരം കൂട്ടിയതും മാട്ടുപ്പെട്ടി ഡാം തുറന്നതും കൂടുതല്‍ വെള്ളം എത്തുന്നതിന് കാരണമാകും. ഈ വെള്ളമെല്ലാം ആദ്യം എത്തുക ലോവര്‍ പെരിയാര്‍ സംഭരണിയിലും പിന്നീട് ഭൂതത്താന്‍കെട്ടിലുമാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.