ന്യൂദല്‍ഹി: ദല്‍ഹി എന്‍ എസ് എസ് സ്ഥാപക വൈസ് ചെയര്‍മാനും, വ്യവസായിയുമായ ടി.എ.ആര്. നായര്‍ (81) ദല്‍ഹിയില്‍ അന്തരിച്ചു.
പാലക്കാട്, ചെര്‍പ്പ്ളശ്ശേരി, അമയം ഗോട്ട് കുറിശിക്കളത്തില് കുടുംബാംഗമായ പരേതന് ദല്‍ഹി, അളകനന്ദയില്‍ യമുനാ അപ്പാര്‍ട്ട്മെന്റില്‍ സി- 201ല്‍ താമസിച്ചു വരികയായിരുന്നു.
അറുപത്തഞ്ച് വര്‍ഷമായി ദല്‍ഹിയില്‍ സ്ഥിരതാമസമാണ്. സംസ്ക്കാരം ആഗസ്റ്റ് 15 ന് രാവിലെ 10.30 ന് നെഹ്റു പ്ലേസിലെ ശ്മശാനത്തില്‍ നടക്കും. കമലം നായരാണ് ഭാര്യ. ബിനയും, റീത്തയും മക്കളാണ്. വിപിന്‍ ശര്‍മ്മയും, മുരളിയും മരുമക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: