ചെറുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാടിയോട്ടുചാല്‍ യൂണിറ്റിന്റെ സ്വാതന്ത്ര്യദിനാഘോഷവും നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും കുടുംബ സംഗമവും ഇന്ന് വൈകുന്നേരം മൂന്നിന് നടക്കും. കെവിവിഇഎസ് ജില്ലാ പ്രസിഡന്റ് ദേവസ്യാ മേച്ചേരി ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് കെ.ലക്ഷ്മണന് അധ്യക്ഷത വഹിക്കും. കെ.ശ്രീധരന്, കെ.ശശിധരന്, എന്‍.ആര്.ഹാരിസ്, ഹൈമ ശശിധരന്, ജില്ലാ ട്രഷറര്‍ തിലകന്, ജെ.സെബാസ്റ്റ്യന്‍, കെ.എം.ഹാരിസ്, എം.എം.ആന്റണി, എ.കെ.ബാലചന്ദ്രന്, കെ.എസ്.റിയാസ്, സായി കിഷോര്‍, വിജയകുമാര്‍, ജോസ് തയ്യില്‍, സുമിത്രന്, എന്‍.വി.കുഞ്ഞിരാമന്, പി.ജെ.ബിജു എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് നടക്കുന്ന കുടുംബ സംഗമം പെരിങ്ങോ പഞ്ചായത്ത് പ്രസിഡന്റ് പി.നളിനി ഉദ്ഘാടനം ചെയ്യും. വിവിധ കലാപരിപാടികളും ചുമര് ചിത്ര പ്രദര്‍ശനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: