കനത്ത മഴയില്‍ വീട് നിലംപൊത്തി

Wednesday 15 August 2018 1:40 am IST

 

കണ്ണൂര്‍: കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ താലൂക്കില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ചാലാട് മീത്തലെ കപ്പണയില്‍ സഫിയയും മക്കളും അടങ്ങുന്ന ഏഴംഗ കുടുംബം താമസിക്കുന്ന പഴയ വീടാണ് നിലംപൊത്തിയത്. ഇതേത്തുടര്‍ന്ന് കുടുംബത്തെ അയല്‍വീട്ടില്‍ താല്‍ക്കാലികമായി താമസിപ്പിച്ചിരിക്കുകയാണ്. 

ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ പയ്യാവൂര്‍ പഞ്ചായത്തിലെ പൈസക്കരി റോഡില്‍ വണ്ണായിക്കടവ് പാലത്തിന്റെ കൈവരികള്‍ തകര്‍ന്നു. പെരളശ്ശേരി മുണ്ടല്ലൂരിലെ കുന്നുംപുറം ഹൗസില്‍ എ.കെ.പുരുഷോത്തമന്‍ എന്നയാളുടെ ദേഹത്ത് തെങ്ങ് വീണതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ഇരിട്ടി താലൂക്കില്‍ നിലവിലുണ്ടായിരുന്ന ആറ് ക്യാംപുകളില്‍ മൂന്നെണ്ണം ഒഴിവാക്കി. നിലവില്‍ വയത്തൂര്‍ വില്ലേജിലെ അറബിക്കുളം (50 പേര്‍), കോളിത്തട്ട് (40 പേര്‍), കേരളം വില്ലേജിലെ ശാന്തിഗിരി (63 പേര്‍) എന്നിവിടങ്ങളിലാണ് നിലവില്‍ ക്യാംപ് പ്രവര്‍ത്തിക്കുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.