കണ്ണൂര്‍: പോലീസ് പരേഡ് ഗ്രൗണ്ടില്‍ ഇന്ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അഭിവാദ്യം സ്വീകരിക്കും. രാവിലെ 8.30ന് ആരോഗ്യമന്ത്രി ദേശീയപതാക ഉയര്‍ത്തുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് നടക്കുന്ന മാര്‍ച്ച് പാസ്റ്റില്‍ പോലിസിന്റെ നാലും ജയില്‍, എക്സൈസ്, ഫോറസ്റ്റ് വിഭാഗങ്ങളുടെ ഓരോന്നും എന്‍സിസി, സ്റ്റുഡന്റ്സ് പോലീസ് എന്നിയുടെ നാലുവീതവും സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, ജൂനിയര്‍ റെഡ് ക്രോസ് എന്നിവയുടെ ഏഴു വീതവും പ്ലറ്റൂണുകള്‍ അണിനിരക്കും.
പരേഡിന് ശേഷം മന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അര്‍ഹരായവര്‍ക്കുള്ള മെഡലുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: