ബിജെപി ദുരിതാശ്വാസ നിധി സമാഹരണം നടത്തി

Wednesday 15 August 2018 1:41 am IST

 

കണ്ണൂര്‍: കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഇതുവരെ ലഭിക്കാതെ വിധമുള്ള സഹായമാണ് കേരളത്തിന് ഈ വര്‍ഷം ലഭിച്ചതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പറഞ്ഞു. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ നഗരത്തില്‍ പ്രളയദുരിതം അനുഭവിച്ചവര്‍ക്ക് വേണ്ടി ദുരിതാശ്വാസ നിധി സമാഹരണം ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരള ജനതയുടെ വികാരം മനസിലാക്കിയാണ് മോഡിസര്‍ക്കാര്‍ കേരളത്തിന് ആവശ്യത്തില്‍ കൂടുതല്‍ സഹായം നല്‍കിയത്. കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കു വേണ്ടി ബിജെപിയും സംഘപരിവാര്‍ സംഘടനകളും ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ദുരിത്വാശാസ ക്യാമ്പുകളില്‍ ആവശ്യമുള്ള സഹായങ്ങള്‍ ചെയുന്നുണ്ട്. വരും ദിവസങ്ങളില്‍ ബിജെപി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും ഈ ആഴ്ച സഹായനിധി ശേഖരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍, ജില്ലാ ട്രഷറര്‍ എ.ഒ.രാമചന്ദ്രന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സി.സി.രതീഷ്, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡണ്ട് ടി.സി.മനോജ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ബേബി സുനാഗര്‍, ആര്‍.കെ.ഗിരിധരന്‍, ബിജെപി നേതാക്കളായ രാജന്‍ പുതുക്കുടി, പള്ളിപ്രം പ്രകാശന്‍, കെ.എന്‍.മുകുന്ദന്‍, ഹരീഷ് ബാബു, കെ.പ്രശോഭ്, പി.എ.റിതേഷ്, ഷമീര്‍ ബാബു, ബിനില്‍ കണ്ണൂര്‍ തുടങ്ങിയവര്‍ നഗരത്തില്‍ നടന്ന സഹായനിധി ശേഖരണത്തിന് നേതൃത്വം നല്‍കി.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.