ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ളമെത്തിച്ച് പൊയിലൂര്‍ ശ്രീ മുത്തപ്പന്‍ സേവാ സമിതി

Wednesday 15 August 2018 1:42 am IST

 

പൊയിലൂര്‍: വയനാട് ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടുകളും കിണറുകളും തകര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിച്ച് ഒരു കൈത്താങ്ങാവുകയാണ് പൊയിലൂര്‍ ശ്രീ മുത്തപ്പന്‍ സേവാസമിതി 

തുടര്‍ച്ചയായ നാല് ദിവസങ്ങളിലായി നടത്തുന്ന ഈ സഹായഹസ്തത്തിന്റെ യാത്രയയപ്പ് നിലവിളക്ക് കൊളുത്തിക്കൊണ്ട് പൊയിലൂര്‍ വില്ലേജ് ഓഫിസര്‍ പി.സുനില്‍ കുമാര്‍ നിര്‍വ്വഹിച്ചു. ശ്രീ മുത്തപ്പന്‍ സേവാസമിതി പ്രസിണ്ടണ്ട് ഒ.കുഞ്ഞിക്കണ്ണന്‍അദ്ധ്യക്ഷത വഹിച്ചു. സേവാഭാരതി സംഭാഗ് കാര്യദര്‍ശ്ശി സി.ഗിരീഷ്, ബിജെപി കൂത്തുപറമ്പ് നിയോജക മണ്ഡലം ഉപാദ്ധ്യക്ഷന്‍ എ.സജീവന്‍ എന്നിവര്‍ സംസാരിച്ചു സമിതി സംയോജകന്‍ എം.ശരത്ത് സ്വാഗതവും സഹ സംയോജകന്‍ എം.സന്തോഷ് നന്ദിയും പറഞ്ഞു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.