കണ്ണൂര്‍ വിമാനത്താവളം പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണം വൈകുന്നു

Wednesday 15 August 2018 1:42 am IST

 

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണം വൈകുന്നു. സ്ഥലം ലഭ്യമാകാത്തതാണ് പോലീസ് സ്റ്റേഷന്‍ നിര്‍മ്മാണം വൈകാന്‍ കാരണം. ഒരു വര്‍ഷം മുമ്പ് സംസ്ഥാന ആഭ്യന്തര വകുപ്പ് അനുവദിച്ചതാണ് കണ്ണൂര്‍ വിമാനത്താവളം പോലീസ് സ്റ്റേഷന്‍. 

പദ്ധതി പ്രദേശത്ത് തന്നെ സ്ഥാപിക്കേണ്ട സ്റ്റേഷന് 30 സെന്റ് സ്ഥലമാണ് വേണ്ടത്. വിമാനത്താവള കമ്പനിയായ കിയാല്‍ ആഭ്യന്തര വകുപ്പിന് സ്ഥലം നല്‍കിയാല്‍ മാത്രമെ കെട്ടിട നിര്‍മ്മാണം ആരംഭിക്കാന്‍ കഴിയൂ എന്നിരിക്കെ സ്ഥലം ലീസിന് നല്‍കാന്‍ മാത്രമേ സാധിക്കുകയുള്ളൂ എന്ന നിലപാട് കിയാല്‍ കര്‍ശനമാക്കിയതോടെയാണ് സ്ഥലം സംബന്ധിച്ച തര്‍ക്കമുയര്‍ന്നത്. മാസങ്ങള്‍ക്കു മുമ്പ്തന്നെ പോലീസ് സ്റ്റേഷനില്‍ ആവശ്യമുള്ള ജീവനക്കാരെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആദ്യന്തര വകുപ്പ് ഉത്തരവിറക്കിക്കഴിഞ്ഞിട്ടുണ്ട്. സിഐ അടക്കം 36 പേരാണ് സ്റ്റേഷനിലുണ്ടാവുക. സിഐയ്ക്ക് പുറമെ രണ്ട് എസ്‌ഐ, ഒരു എഎസ്‌ഐ, അഞ്ച് സീനിയര്‍ സിവില്‍ ഓഫീസര്‍മാര്‍, 20 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, അഞ്ച് വനിതാ പോലീസുകാര്‍, രണ്ട് െ്രെഡവര്‍മാര്‍ എന്നിങ്ങനെയാണ് ഇവിടെ ഉണ്ടാവുക. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ആറ് പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മട്ടന്നൂര്‍ വിമാനത്താവളം പോലീസ് സ്‌റ്റേഷന്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.