ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പോസ്‌കോ കേസില്‍ റിമാന്റില്‍

Wednesday 15 August 2018 1:43 am IST

 

ബദിയടുക്ക: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ റിമാന്റ് ചെയ്തു. നെല്ലിക്കട്ട അതൃകുഴി സ്വദേശിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ സന്ദീപ് ആണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് കേസ്. പെണ്‍കുട്ടിയുടെ പരാതിയില്‍ ബദിയഡുക്ക പോലീസും ചൈല്‍ഡ് ലൈനും ചേര്‍ന്ന് പോക്‌സോ നിയമപ്രകാരം സന്ദീപിനെ കസ്റ്റഡിയിലെടുത്ത് റിമാന്റ് ചെയ്യുകയായിരുന്നു. ബദിയഡുക്ക ഭാഗത്ത് ആളാഴിഞ്ഞ സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ട ഇവരെ നാട്ടുകാര്‍ പിടികൂടി പോലിസിന് കൈമാറി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയെ കല്യാണം കഴിക്കാമെന്ന് പറഞ്ഞ പ്രലോഭിച്ച പീഡിപ്പിച്ചതായ വിവരം പുറത്ത് വന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.