മഴക്കെടുതി: ദുരിത ബാധിതരെ സഹായിക്കാന്‍ നാല് ബസ്സുകള്‍ സര്‍വീസ് നടത്തി

Wednesday 15 August 2018 1:44 am IST

 

തളിപ്പറമ്പ്: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ തളിപ്പറമ്പ് ചിന്നുക്കുട്ടന്‍ കമ്പനിയുടെ നാല് ബസ്സുകള്‍ ഇന്ന് സര്‍വീസ് നടത്തി. നാലു ബസ്സുകളുടെയും ഇന്നത്തെ കളക്ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. രാവിലെ തളിപ്പറമ്പ് ബസ് സ്റ്റാന്റില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അള്ളാംകുളം മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.സന്തോഷ്, എ.പി.നാരായണന്‍, വിജയന്‍ മാങ്ങാട്, എന്‍.സത്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.