കനത്ത മഴക്കിടയില്‍ നീന്തല്‍ മത്സരം: വിദ്യാര്‍ത്ഥി മരണപ്പെട്ട സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുക്കണം: ബിജെപി

Wednesday 15 August 2018 1:44 am IST

 

തലശ്ശേരി: കനത്ത മഴയെത്തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കവെ, ഉപജില്ലാതല നീന്തല്‍ മത്സരം നടത്തി, വിദ്യാര്‍ത്ഥിയുടെ ജീവന്‍ കുരുതികൊടുത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ സെക്രട്ടറി എന്‍.ഹരിദാസ് ആവശ്യപ്പെട്ടു. പ്രളയക്കെടുതിയെത്തുടര്‍ന്ന് യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ മാറ്റിവെക്കുകയും പലയിടങ്ങളിലും വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കുകയും ചെയ്തിരിക്കുമ്പോഴാണ്, നിറയെ വെള്ളമുള്ള വിശാലമായ തലശ്ശേരി ടെമ്പിള്‍ ഗേറ്റ് ജഗന്നാഥ ക്ഷേത്രച്ചിറയില്‍ കുട്ടികളുടെ നീന്തല്‍ മത്സരം നടത്തിയ സബ് ജില്ല സംഘാടന സമിതി ഭാരവാഹികള്‍ക്കെതിരെയും, ഈ പ്രതികൂല കാലാവസ്ഥയില്‍ യാതൊരു മുല്‍കരുതലും സ്വീകരിക്കാതെ ക്ഷേത്രച്ചിറ അനുവദിച്ച ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.