കാരുണ്യഹസ്തവുമായി വയത്തൂര്‍ യുപി സ്‌കൂള്‍

Wednesday 15 August 2018 1:46 am IST

 

ഉളിക്കല്‍: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവര്‍ക്കായി വയത്തൂര്‍ യുപി സ്‌കൂളിലെ അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും, പിടിഎ കമ്മറ്റിയംഗങ്ങളും ചേര്‍ന്ന് സമാഹാരിച്ച 25,000 രൂപ ഇരിട്ടി തഹസില്‍ദാര്‍ കെ.കെ.ദിവാകരന് സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ടി.ജെ.ജോര്‍ജ്ജ് കൈമാറി. കുട്ടികളില്‍ പലരും തങ്ങളുടെ ജന്മദിനാഘോഷങ്ങളും മറ്റും വേണ്ടെന്ന് വെച്ചും തങ്ങളുടെ കൊച്ചു സമ്പാദ്യങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മാതൃകയായി. കേരളം മുഴുവന്‍ ദുരിത ബാധിതര്‍ക്കായി കൈകോര്‍ക്കുമ്പോള്‍ തങ്ങളുടേതായ കൊച്ചു വിഹിതം അവര്‍ തങ്ങളുടെ സഹോദരങ്ങള്‍ക്കായി മാറ്റിവയ്ക്കാന്‍ കാണിച്ച വിശാല മനസിന് പ്രധാനാധ്യാപകന്‍ ടി.ജെ.ജോര്‍ജ് നന്ദി പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.