രാമായണങ്ങള്‍ പ്രദര്‍ശിപ്പിച്ചു

Wednesday 15 August 2018 1:47 am IST

 

മട്ടന്നൂര്‍: മട്ടന്നൂരില്‍ എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ രാമായണ മാസാചരണത്തിന്റെ ഭാഗമായി ചെറുതും വലുതുമായി വൈവിധ്യമാര്‍ന്ന 110 രാമായണങ്ങള്‍ പ്രദര്‍ശിപ്പിച്ചു. മണത്തണ സ്വദേശി സി.പദ്മനാഭന്റെ അപൂര്‍വ്വ ശേഖരമാണ് വൈവിധ്യ രാമായണങ്ങള്‍. പ്രദര്‍ശനം എന്‍എസ്എസ് യൂണിയന്‍ പ്രസിഡണ്ട് എം.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. വി.വി.എം.അനന്തക്കുറുപ്പ് അധ്യക്ഷത വഹിച്ചു. പി.കെ.ഹരിദാസന്‍ മാസ്റ്റര്‍ ക്ലാസ്സെടുത്തു. ഡോ.ജി.കുമാരന്‍ നായര്‍, കെ.വി.ജയചന്ദ്രന്‍, സി.പദ്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. കമ്പരാമായണം, രാമചരിതമാനസം, രാമായണം ചമ്പു, രാമചരിതം, രാമായണം 24 വൃത്തം, കുട്ടികളുടെ രാമായണം, മുത്തശ്ശി രാമായണം, ബാലരാമായണം, ഗായത്രി രാമായണം, മാപ്പിള രാമായണം, വയനാടന്‍ രാമായണം തുടങ്ങിയവ പ്രദര്‍ശനത്തിലുണ്ടായിരുന്നു. രാമായണത്തിലെ പ്രധാന സംഭവങ്ങളെ ആസ്പദമാക്കി വരച്ച 80 ചിത്രങ്ങള്‍, രാമായണം വായിക്കാത്തവരെ ആകര്‍ഷിക്കുന്നതിനായി രാമായണത്തിന്റെ ലളിത പുസ്തകങ്ങള്‍, 200 വര്‍ഷം പഴക്കമുള്ള താളിയോലകള്‍, ഡിസി ബുക്‌സ് പുറത്തിറക്കിയ പോക്കറ്റ് രാമായണം, തായ്‌ലന്റ്, ഇന്തോനേഷ്യ, ലാവോസ് എന്നീ രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള രാമായണത്തിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത് പുറത്തിറക്കിയ സ്റ്റാമ്പുകള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ടായിരുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.