കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര റദ്ദാക്കി. പെരിയാറിന്റെ വൃഷ്ടിപ്രദേശത്തുള്ള ഡാമുകളെല്ലാം തുറന്നതിനാല്‍ എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ രൂക്ഷമായ വെള്ളപ്പൊക്കമുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് അധികൃതര്‍ ഈ വര്‍ഷത്തെ അത്തച്ചമയ ഘോഷയാത്ര ഒഴിവാക്കാന്‍ തീരുമാനിച്ചത്.
ആഘോഷത്തോട് അനുബന്ധിച്ച് ലായം കൂത്തമ്പലത്തില്‍ നടത്താനിരുന്ന കലാസന്ധ്യയും പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. 13 ദിവസങ്ങളിലെ പരിപാടികളാണ് റദ്ദാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: