തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് ആറ് പേര് മരിച്ചു. മൂന്നു പേര് മലപ്പുറം ജില്ലയിലും തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഓരോ മരണവുമുണ്ടായി. കനത്ത മഴ തുടരുന്നതിനാല്‍ അടിയന്തര സാഹചര്യമാണ് കേരളത്തിലുള്ളത്. 18 വരെ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോഴിക്കോടും ശക്തമായ മഴ തുടരുകയാണ്. ചൊവ്വാഴ്ച രാത്രി മാത്രം അഞ്ച് തവണയാണ് കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടിയത്. വയനാട്, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയോളമായി സംസ്ഥാനത്ത് കനത്ത മഴ തുടരുന്നുണ്ടെങ്കിലും കാസര്‍കോട്ട് മഴയ്ക്ക് ശമനമുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ശക്തമായ മഴയാണ് കാസര്‍കോട്ട് പെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: