പ്രളയ ദുരിതം: എറണാകുളത്ത് പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍

Wednesday 15 August 2018 3:15 pm IST
2013ലെ വെള്ളപ്പൊക്കത്തിനെക്കാൾ വലിയ വെള്ളപ്പൊക്കമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. മുപ്പത്തടം, കിഴക്കേ കടുങ്ങല്ലൂർ ആലുവ റോഡ്, ഐഎ സി, ഇടമുള റോഡ്, മുപ്പത്തടം കയൻന്റിക്കര റോഡ് തുടങ്ങി നിരവധി റോഡുകൾ താത്കാലികമായി അടച്ചിരിക്കുന്നു.
" പ്രളയ ദുരിതത്തിൽ.... പോലീസ് ബലം പ്രയോഗിച്ച് വെള്ളം കയറിയ വീടുകളിൽ നിന്ന് ആൾക്കാരെ മാറ്റുന്നു (ചിത്രം എസ്. ശ്രീജിത്ത്)"

കളമശ്ശേരി: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും എറണാകുളം ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഏലൂർ ഐഎസി, കുറ്റിക്കാട്ടുകര മേഖല, ബോസ്കോ കോളനി, ഏലൂർ നാറാണത്ത് അമ്പലം, ഏലൂർ വ്യവസായ മേഖല, കളമശ്ശേരിയിലെ നിരവധി വാർഡുകൾ, കടുങ്ങല്ലൂർ പഞ്ചായത്തിലെ മുപ്പത്തടം, എരമം, പാലറ, കണ്ണോത്തമ്പലം ഭാഗം, എം കെ കെ നഗറിന്റെ പിൻവശം പുളിയന്നൂർ, പറവൂർ, പുത്തൻവേലിക്കര ,കുന്നുകര, ഏലൂർ, പാതാളം, ആലുവ തുടങ്ങിയ നിരവധി മേഖലകൾ, മനക്കപ്പടി മേഖലകളിലാണ് വെള്ളം കയറിയത്. 

എലൂരില്‍ പന്ത്രണ്ടും കളമശ്ശേരിയില്‍ ആറും മുപ്പത്തടത്ത് നാലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. ഇന്നലെ രാത്രി മുതൽ 2013ലെ വെള്ളപ്പൊക്കത്തിനെക്കാൾ വലിയ വെള്ളപ്പൊക്കമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. മുപ്പത്തടം, കിഴക്കേ കടുങ്ങല്ലൂർ ആലുവ റോഡ്, ഐഎ സി, ഇടമുള റോഡ്, മുപ്പത്തടം കയൻന്റിക്കര റോഡ് തുടങ്ങി നിരവധി റോഡുകൾ താത്കാലികമായി അടച്ചിരിക്കുന്നു. ഏലൂർ, കളമശ്ശേരി, ബിനാനിപുരം പോലീസ് .കെ എസ് ഇ ബി ഏലൂർ, പറവൂർ ആലുവ, തൃക്കാക്കര ഫയർഫോഴ്സുകൾ തുടങ്ങിയവർ രക്ഷാ പ്രവർത്തനത്തിൽ മുൻപന്തിയിൽ ഉണ്ട്. 

പുഴയില്‍ നിന്നുമുള്ള വെള്ളം വീടുകളിലേക്ക് കയറിയതോടെ ഇഴജന്തുക്കൾ, അട്ട തുടങ്ങിയവയുടെ ശല്യം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. കെഎസ്ഇബി വൈദ്യുതിബന്ധം വിച്ഛേദിച്ചു. പലരുടെയും മൊബൈലിൽ ചാർജില്ലാത്ത അവസ്ഥയാണുള്ളത്. സെപ്റ്റിക് ടാങ്കുകൾ നിറഞ്ഞ് കിണർ വെള്ളത്തിൽ കലർന്നതിനാൽ പലരുടെയും കുടിവെള്ള സ്രോതസ്സുകൾ നാശമായി. നിരവധി വ്യവസായ മേഖലകളിൽ നിന്നും രാസമാലിന്യങ്ങൾ പെരിയാറിലേക്ക് ഒഴുകി കൊണ്ടിരിക്കുന്നു. 

ഇതിനിടയിൽ പല സ്ഥലങ്ങളിലും മോഷണങ്ങൾ നടക്കുന്നു, മദ്യപാനികളുടെയും സെൽഫി പ്രിയന്മാരുടെയും ശല്യവും ഏറെയാണ്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.