പെരിയാര്‍ തീരത്ത് അതീവ ജാഗ്രത; കൂടുതല്‍ വെള്ളം തുറന്നു വിടുന്നു

Wednesday 15 August 2018 4:42 pm IST
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കൂടിക്കൊണ്ടിരിക്കുകയാണ്. 2399.20 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ചെറുതോണി പുഴയുടെയും പെരിയാറിന്‍റെയും ഇരുകരകളിലും 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

ഇടുക്കി: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ചെറുതോണി അണക്കെട്ടില്‍ നിന്ന് വൈകിട്ട് അഞ്ച് മണിമുതൽ സെക്കൻഡിൽ 1500 ക്യുമെക്സ് വെള്ളം തുറന്ന് വിടും. നിലവിൽ 1100 ക്യുമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്ന സാഹചര്യത്തില്‍ പെരിയാർ തീരത്തെ കൂടുതൽ പ്രദേശങ്ങളിലേക്ക് വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കൂടിക്കൊണ്ടിരിക്കുകയാണ്. 2399.20 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ചെറുതോണി പുഴയുടെയും പെരിയാറിന്‍റെയും ഇരുകരകളിലും 100 മീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ചെറുതോണി ടൗണിലും വെള്ളം ക‍യറിയിക്കുകയാണ്. ടൗണില്‍നിന്നു ആളുകള്‍ ഒഴിഞ്ഞു പോകണമെന്നും നിര്‍ദേശമുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായതോടെ ഇവിടെനിന്നും കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കും. ഇതോടെ ചെറുതോണിയില്‍നിന്നും സെക്കന്‍ഡില്‍ 14 ലക്ഷം ലിറ്റര്‍ പുറത്തേക്ക് ഒഴുക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. 

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ13 ഷട്ടറുകളിലൂടെയും വെള്ളം പുറത്തേയുക്ക് ഒഴുക്കുകയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.