കേരളത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് കേന്ദ്രം

Thursday 16 August 2018 12:51 pm IST
ആര്‍മിയുടെ 69 സൈനികരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്. നൂറനാട് ഐടിബിപിയില്‍ നിന്നും 37 സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പത്തനംതിട്ടയിലെത്തി കഴിഞ്ഞു.

ന്യൂദല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് പ്രളയക്കെടുതിയിലായ കേരളത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കാന്‍ കര, നാവിക, വ്യോമ സേനകള്‍ക്ക് നിര്‍ദേശം നല്‍കിയതായി പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനായി തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും വിമാനത്താവളങ്ങള്‍ സേനകള്‍ക്ക് ഉപയോഗിക്കാമെന്നും മന്ത്രി അറിയിച്ചു.

ഇപ്പോള്‍ 28ഓളം ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ട് കൂടാതെ 23 ബോട്ടുകള്‍ കൂടി ജില്ലയിലേക്ക് എത്തുന്നുമുണ്ട്. ആര്‍മിയുടെ 69 സൈനികരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്. നൂറനാട് ഐടിബിപിയില്‍ നിന്നും 37 സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പത്തനംതിട്ടയിലെത്തി കഴിഞ്ഞു. പെരിയാര്‍, ചാലക്കുടി ഭാഗങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പെരിയാര്‍ പുഴയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ളവര്‍ മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കി. 

ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങളോട് ജനങ്ങള്‍ സഹകരിക്കണം. നാട്ടിലുള്ള എല്ലാ ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനായി ഇറക്കും. എന്‍‌ഡി‌ആര്‍‌എഫിന്റെ 40 സംഘം കൂടി സംസ്ഥാനത്ത് എത്തുന്നുണ്ട്. വ്യോമസേന പത്ത് ഹെലികോപ്റ്ററുകള്‍ എത്തിക്കും. നാവികസേന നാല് ഹെലികോപ്റ്ററുകള്‍ കൂടുതലായി എത്തിക്കും. കുട്ടനാട്ടിലെയും ചെങ്ങന്നൂരിലെയും സ്ഥിതി അതീവ ഗുരുതരമാണ്. 

ആര്‍മിയുടെ 69 സൈനികരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നത്. നൂറനാട് ഐടിബിപിയില്‍ നിന്നും 37 സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പത്തനംതിട്ടയിലെത്തി കഴിഞ്ഞു. വീടിന്റെ രണ്ടാം നില വരെ വെള്ളം ഉയര്‍ന്നതോടെ ജില്ലയിലെ സാഹചര്യങ്ങള്‍ വളരെ മോശമായി കൊണ്ടിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.