ന്യൂദല്‍ഹി: കേരളത്തിലെ അതിരൂക്ഷമായ പ്രളയസ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍ രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് എല്ലാസഹായവും നല്കാന് രാജ്യരക്ഷാ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായിവിജയനെ അറിയിച്ചു.
പിണറായി വിജയനുമായി പ്രളയസ്ഥിതിഗതികളെ കുറിച്ച് ഫോണില്‍ സംസാരിച്ചു. രക്ഷാദുരിതാശ്വാസം ശക്തിപ്പെടുത്താന്‍ രാജ്യരക്ഷാ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെസുരക്ഷയ്ക്കും, സ്ഥിതിക്കുമായി പ്രാര്‍ത്ഥിക്കുന്നു’ പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
കേരളത്തിലേയ്ക്ക് കൂടുതല്‍ എന്‍ഡിആര്‍എഫ്. ടീമുകളെ ഉടന്‍ എത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ്സിംഗ് അറിയിച്ചു. പ്രളയകെടുതികള്‍ സംബന്ധിച്ച് കേരളമുഖ്യമന്ത്രിയുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്. കേന്ദ്രം സാധ്യമായ എല്ലാസഹായവും അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: