സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷം; സഹായം മതിയെന്ന് മുഖ്യമന്ത്രി

Thursday 16 August 2018 1:24 pm IST
സര്‍ക്കാരിന് നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പിക്കുകയല്ലാതെ മറ്റു നിവൃത്തിയില്ലെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി.

തിരുവനന്തപുരം: പ്രളയക്കെടുതിയുടെ  രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാരിന് നിയന്ത്രിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പിക്കുകയല്ലാതെ മറ്റു നിവൃത്തിയില്ലെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. സൈന്യത്തിന്റെ സഹായം മതിയെന്നും അത് ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരുമായി ചര്‍ച്ച നടത്തി. കൂടുതല്‍ കേന്ദ്രസേനയും സന്നാഹങ്ങളും വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടു. ഇതിനോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. 40 എന്‍ഡിആര്‍എഫ് സംഘത്തെയും  250 ലൈഫ് ജാക്കറ്റുകളും നല്‍കും. ആര്‍മിയുടെ സ്‌പെഷ്യല്‍ ഫോഴ്‌സ്  കൂടി സംസ്ഥാനത്ത് എത്തും. എയര്‍ഫോഴ്‌സ് 20 ഹെലികോപ്റ്റര്‍ ഇപ്പോള്‍ വിട്ട് നല്‍കിയിട്ടുണ്ട്. പുറമെ നേവിയുടെ നാല് ഹെലികോപ്റ്റര്‍ കൂടി അനുവദിക്കും . തീരസംരക്ഷണ സേനയുടെ ഒരു ഹെലികോപ്റ്ററും രംഗത്തുണ്ട്. നേവി കമാന്റോകളും സംസ്ഥാനത്ത് രക്ഷാ പ്രവര്‍ത്തനത്തിന് എത്തും. എല്ലാ സേനകളും ആവശ്യമെങ്കില്‍ ഫുഡ് പാക്കറ്റ്‌സ് എത്തിക്കും . റെയില്‍വെ കുപ്പിവെള്ളം എത്തിക്കും. മുഖ്യമന്ത്രി അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിന്റെ കാര്യത്തില്‍ നാട്ടിലുള്ള എല്ലാ ബോട്ടുകളും ഉപയോഗിക്കും. മത്സ്യത്തൊഴിലാളികളും ബോട്ടുടമകളും സഹകരിക്കണം. മോട്ടോര്‍ ഘടിപ്പിച്ച ബോട്ടുകള്‍ നല്‍കണം. മുഖ്യമന്ത്രി  പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.