കേരളത്തിലേക്ക് കൂടുതല്‍ സേനകളെത്തുന്നു

Thursday 16 August 2018 5:09 pm IST
വെള്ളപ്പൊക്ക ദുരന്തം നേരിടുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് കേരളത്തെ പൂര്‍ണ്ണമായി പിന്‍തുണച്ച് കൊണ്ട് ബൃഹത്തായരക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തി വരുന്നത്. കരവ്യോമ നാവികസേനകള്‍, കോസ്റ്റ്ഗാര്‍ഡ്, ദേശീയദുരന്ത പ്രതിരോധ സേന, മറ്റ് കേന്ദ്ര സായുധ പോലീസ് സേനകള്‍ തുടങ്ങിയവരോട് രക്ഷാദുരിതാശ്വാസത്തിനായി സാധ്യമായ എല്ലാസഹായവും കേരളത്തിന് നല്‍കണമെന്ന്യോഗത്തില്‍ ക്യാബിനറ്റ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.

ന്യൂദല്‍ഹി: കേരളത്തില്‍ നിലനില്‍ക്കുന്ന വെള്ളപ്പൊക്ക സ്ഥിതിഗതികളുടെ പശ്ചാത്തലത്തില്‍സംസ്ഥാനത്തിന് വര്‍ദ്ധിച്ച രക്ഷാദുരിതാശ്വസസഹായം ഉറപ്പാക്കുന്നത് സംബന്ധിച്ച് ദേശീയ ക്രൈസിസ് മാനേജ്മെന്റ് സമിതി (എന്‍.സി.എം.സി) ന്യൂദല്‍ഹിയില്‍ ഇന്ന് യോഗം ചേര്‍ന്നു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി പി.കെ. സിന്‍ഹയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാജ്യരക്ഷാ, ആഭ്യന്തരം, ജലവിഭവം എന്നീ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍, കര നാവികവ്യോമസേനാ വിഭാഗങ്ങള്‍, കോസ്റ്റ്ഗാര്‍ഡ്, ദേശീയദുരന്ത പ്രതിരോധ സേന എന്നിവയുടെ മേധാവികള്‍, ദേശീയദുരന്ത നിവാരണഅതോറിറ്റിഅംഗം, കേന്ദ്ര ജലകമ്മിഷന്‍ ചെയര്‍മാന്‍, മറ്റ്മുതിര്‍ന്ന ഉദ്യോഗസ്ഥര്‍തുടങ്ങിയവര്‍സംബന്ധിച്ചു. കേരളത്തില്‍ നിന്ന് ചീഫ്സെക്രട്ടറിയും ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു. നിലവിലുള്ള സ്ഥിതിഗതികള്‍, മുന്നൊരുക്കങ്ങള്‍, രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുതലായവ വിലയിരുത്തിയ ക്യാബിനറ്റ്സെക്രട്ടറി ദുരന്തം നേരിടുന്നതിന് എത്രയും വേഗത്തിലും, തുടര്‍ന്നും കേരളത്തിന് സഹായം എത്തിക്കണമെന്ന് നിര്‍ദ്ദേശിച്ചു.

വെള്ളപ്പൊക്ക ദുരന്തം നേരിടുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് കേരളത്തെ പൂര്‍ണ്ണമായി പിന്‍തുണച്ച് കൊണ്ട് ബൃഹത്തായരക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്ത് നടത്തി വരുന്നത്. കരവ്യോമ നാവികസേനകള്‍, കോസ്റ്റ്ഗാര്‍ഡ്, ദേശീയദുരന്ത പ്രതിരോധ സേന, മറ്റ് കേന്ദ്ര സായുധ പോലീസ് സേനകള്‍ തുടങ്ങിയവരോട് രക്ഷാദുരിതാശ്വാസത്തിനായി സാധ്യമായ എല്ലാസഹായവും കേരളത്തിന് നല്‍കണമെന്ന്യോഗത്തില്‍ ക്യാബിനറ്റ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. കുടിവെള്ളം, ഉണക്ക ഭക്ഷ്യവസ്തുക്കള്‍അടങ്ങിയ പൊതികള്‍, പാല്‍പ്പൊടി തുടങ്ങിയ അവശ്യവസ്തുക്കള്‍ കേരളത്തിന് ലഭ്യമാക്കണമെന്നും നിര്‍ദ്ദേശിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ശരിയായ റിസര്‍വോയര്‍ മാനേജ്മെന്റിന് കേന്ദ്ര ജലകമ്മിഷന്‍ ചെയര്‍മാന്‍ അദ്ധ്യക്ഷനും, കേരളത്തിലെയും തമിഴ് നാട്ടിലെയും ചീഫ് എഞ്ചിനീയര്‍മാര്‍ അംഗങ്ങളുമായ ഒരു സമിതിക്കും ക്യാബിനറ്റ് സെക്രട്ടറി രൂപം നല്‍കി. 

ഇപ്പോഴത്തെ കണക്ക് പ്രകാരംരക്ഷാ പ്രവര്‍ത്തനങ്ങളില്‍ കേരളത്തെ സഹായിക്കാനും, വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താനും എന്‍.ഡി.ആര്‍.എഫിന്റെ 18 ടീമുകള്‍, കരസേനയുടെ എഞ്ചിനീയറിംഗ് ടാസ്‌ക്ക്ഫോഴ്സിന്റെ (ഇ.റ്റി.സി) 8 ടീമുകള്‍ അടങ്ങിയ 9 കോളങ്ങള്‍, കോസ്റ്റ്ഗാര്‍ഡിന്റെ 22 ടീമുകള്‍, നാവികസേനയുടെമുങ്ങല്‍ വിദഗ്ദ്ധരടങ്ങിയ 24 ടീമുകള്‍ എന്നിവ ഹെലികോപ്റ്ററുകള്‍,  ചെറുവിമാനങ്ങള്‍, ബോട്ടുകള്‍, രക്ഷാ ഉപകരണങ്ങള്‍, ലൈഫ്ബോയ്കള്‍, ലൈഫ്ജാക്കറ്റുകള്‍ മുതലാവയോടൊപ്പം സംസ്ഥാനത്തേയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന് പുറമെ എന്‍.ഡി. ആര്‍.എഫ്. കര നാവികസേനകള്‍ എന്നിവ പ്രത്യേക ക്യാമ്പുകള്‍ വഴി മെഡിക്കല്‍ സഹായവും ലഭ്യമാക്കുന്നുണ്ട്. ഇതുവരെ 2,182 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ 968 പേരെ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാളെയുംയോഗംചേരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.