അടല്‍ജിയെക്കുറിച്ച് അവര്‍ പറഞ്ഞു

Thursday 16 August 2018 6:31 pm IST

''അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയുടെ വസതിയില്‍ ഒരുക്കിയിരുന്ന ഒരു അത്താഴവിരുന്നില്‍ വാജ്പേയി വന്നിരുന്നു. അദ്ദേഹത്തിന്റെ കാല്‍മുട്ടുകള്‍ക്ക് ഓപ്പറേഷന്‍ നടത്തിയശേഷം ഞാന്‍ ആദ്യം നേരില്‍ കണ്ട സന്ദര്‍ഭമായിരുന്നതുകൊണ്ട് കുശലം പറയാന്‍ സമീപത്തുചെന്നു. സെറ്റിയില്‍ ഇരുന്ന വാജ്പേയി ഉടനെ എഴുന്നേറ്റു. എനിക്ക് അതുവലിയ പ്രയാസമുണ്ടാക്കി. പ്രധാനമന്ത്രി എന്നെക്കണ്ട് എഴുന്നേല്‍ക്കുന്നുവെന്നതിനേക്കാള്‍ കാല്‍മുട്ട് ശസ്ത്രക്രിയ നടത്തിയിരിക്കുന്ന അദ്ദേഹം ഉപവിഷ്ടനായ ഉടനെ എഴുന്നേല്‍ക്കേണ്ടിവന്നല്ലോ എന്നതുംകൂടി കണക്കിലെടുത്താണ് ഞാന്‍ വിഷമില്ലാലായത്. ഞങ്ങള്‍ അല്‍പ്പനേരം കുശലം പറഞ്ഞു.''

ജസ്റ്റീസ് കെ.ടി. തോമസ്

''വിദേശരംഗത്ത്, ആഭ്യന്തരരംഗത്ത്, വിദ്യാഭ്യാസരംഗത്ത്, വ്യാസായിക രംഗത്ത്, രാഷ്ട്രീയ മര്‍മജ്ഞതയുടെ കാര്യത്തില്‍, പ്രസ്ഥാനത്തോടുള്ള പ്രതിബദ്ധത നിലനിര്‍ത്തിക്കൊണ്ട് നയിക്കുന്നതില്‍, ജനങ്ങളുടെ കിനാവുകള്‍ക്ക് നിറംപകരുന്നതില്‍, ഇങ്ങനെ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും തന്റെ അതുല്യമായ വ്യക്തിപ്രഭാവത്തിന്റെ പാദമുദ്രകള്‍ ദൃശ്യങ്ങളും ശ്രദ്ധേയങ്ങളുമാക്കിയ അടല്‍ബിഹാരി വാജ്പേയി പുതിയ ഭാരതത്തിന്റെ പുതിയ പ്രതത്യാശയുടെ പുതുമ പോകാത്ത പ്രതീകമാണ്. നൂറുകൊല്ലം കഴിഞ്ഞാലും അനുസ്മരിക്കുന്ന ഒരു പ്രധാനമന്ത്രി.'' 

ഡോ. ബാബു പോള്‍

''ആരുടേയും സമ്മര്‍ദ്ദത്തിന് ഭാരതം വഴങ്ങുകയില്ലെന്നും ആരുടെയും പാദസേവകരാവുകയില്ലെന്നുമുള്ള വാജ്പേയിയുടെ മിതഭാഷയിലുള്ള സന്ദേശം ലോകസമക്ഷം ക്രാന്തദര്‍ശിയായ ഒരു രാഷ്ട്രനേതാവിനെ അവതരിപ്പിച്ചു.'' 

ജോസഫ് പുലിക്കുന്നേല്‍

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.