വാജ്പേയുടെ വേര്‍പാട് ഒരു യുഗത്തിന്റെ അന്ത്യം : പ്രധാനമന്ത്രി

Thursday 16 August 2018 7:13 pm IST
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സമൃദ്ധവും ശക്തവുമായ ഇന്ത്യക്ക് അടിസ്ഥാനമിട്ടതില്‍ അടല്‍ജിയുടെ നേതൃത്വം വലിയ പങ്കു വഹിച്ചിട്ടുണ്ട്.

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ അന്ത്യത്തില്‍ രാജ്യം അതിയായി ദുഖിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു യുഗത്തിന്റെ അന്ത്യമാണിത്. രാഷ്ട്രത്തിനു വേണ്ടി ജീവിച്ച അദ്ദേഹം പതിറ്റാണ്ടുകളോളം രാഷ്ട്രസേവനം നടത്തി. അടല്‍ജിയുടെ കുടുംബത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടേയും ദുഖത്തില്‍ പങ്കു ചേരുന്നതായി അദ്ദേഹം വ്യക്തമാക്കി.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സമൃദ്ധവും ശക്തവുമായ ഇന്ത്യക്ക് അടിസ്ഥാനമിട്ടതില്‍ അടല്‍ജിയുടെ നേതൃത്വം വലിയ പങ്കു വഹിച്ചിട്ടുണ്ട്. ദീര്‍ഘവീക്ഷണത്തോടെ അദ്ദേഹം നടപ്പിലാക്കിയ പദ്ധതികള്‍ രാജ്യത്തെ എല്ലാതരത്തിലുമുള്ള ജനങ്ങളുടെ ജീവിതത്തെ സഹായിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.