കോട്ടയം: പ്രളയത്തിലും ഉരുള്‍ പൊട്ടലിലും കോട്ടയത്ത് നാലു മരണം. ഇന്നലെ തീക്കോയി വെള്ളിക്കുളത്തുണ്ടായ ഉരുള്‍ പൊട്ടലില്‍ ഒരു കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. തീക്കോയി നരികുന്നേല്‍ മാമി, മകള്‍ മോളി, മോളിയുടെ ചെറുമക്കളായ അല്‍ഫോണ്‍സ, ടിന്റു എന്നിവരാണ് മരിച്ചത്. മൂന്ന് പേര് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പാലാ നഗരം പൂര്‍ണ്ണമായി ഒറ്റപ്പെട്ടു. തീക്കോയില്‍ മറ്റൊരു സ്ഥലത്തുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ പഞ്ചായത്ത് ജീവനക്കാരന് ജോബിക്കായി തിരച്ചില്‍ നടക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പാലാനഗരം മുങ്ങി. പാലായില്‍നിന്ന് ഒരിടത്തേക്കും വാഹനഗതാഗതമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: