ഇന്ത്യക്ക് നിര്‍ണായകം; മൂന്നാം ടെസ്റ്റ് നാളെ

Friday 17 August 2018 1:26 am IST

നോട്ടിങ്ങാം: ഇന്ത്യക്ക് നിര്‍ണായകമായ മൂന്നാം ക്രക്കറ്റ് ടെസ്റ്റ് നാളെ ഇവിടെ ആരംഭിക്കും. ഇംഗ്ലണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റും തോറ്റ ഇന്ത്യക്ക് പരമ്പരയില്‍ തിരിച്ചുവരാന്‍ വിജയം അനിവാര്യമാണ്. നാട്ടിലൊക്കെ തകര്‍പ്പന്‍ വിജയങ്ങള്‍ നേടിയ കോഹ്‌ലി ക്യാപ്റ്റനെന്ന നിലയില്‍ നാലു വര്‍ഷത്തിനുളളില്‍ നേരിടുന്ന ആദ്യ അഗ്നി പരീക്ഷയാണിത്.

ലോര്‍ഡ്‌സില്‍ ഇന്നിങ്ങ്‌സ് തോല്‍വി ഏറ്റുവാങ്ങിയതോടെ ഇന്ത്യ അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ 0-2 ന് പിന്നിലാണ്. മൂന്നാം ടെസ്റ്റില്‍ തോറ്റാല്‍ പരമ്പര നഷ്ടമാകും. അതിനാല്‍ കടുത്ത പോരാട്ടത്തിനൊരുങ്ങുകയാണ് കോഹ്‌ലിപ്പട.

ആദ്യ ടെസ്റ്റുകളില്‍ ബാറ്റിങ്ങ് നിര തകര്‍ന്നതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണം. മുരളി വിജയ്, ധവാന്‍, കെ.എല്‍. രാഹുല്‍ എന്നിവരെ ഓപ്പണര്‍മാരായി ഇറക്കിയെങ്കിലും ഇവര്‍ പരാജയപ്പെട്ടു. ചേതേശ്വര്‍ പൂജാരയ്ക്കും അജിങ്ക്യ രഹാനെയ്ക്കും പിടിച്ചു നില്‍ക്കാനായില്ല. ക്യാപ്റ്റന്‍ കോഹ് ലിക്ക് മാത്രമാണ് അല്‍പ്പമെങ്കിലും പൊരുതിയത്്. 

ടീം കോമ്പിനേഷന്‍ ശരിയാകാത്താതാണ് ലോര്‍ഡ്‌സ്  ടെസ്റ്റില്‍ തോല്‍വിക്ക് കാരണമെന്ന് കോഹ്‌ലി മത്സരശേഷം പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ ഇന്ത്യ മാറ്റം വരുത്തിയേക്കും. കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കിന് പകരം പുതുമുഖം ഋഷഭ് പന്തിനെ അവസാന ഇലവനില്‍ ഇറക്കിയേക്കും. രണ്ട് ടെസ്റ്റിലും കാര്‍ത്തിക്കിന് തിളങ്ങാനായില്ല.

പരിക്കില്‍ നിന്ന് മോചിതനായി ജസ്പ്രീത്് ബുംറ ടീമില്‍ തിരിച്ചെത്തിയത് ആശ്വാസം പകരുന്നു. ബുംറയെ അവസാന ഇലവനില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ച താരമാണ് ബുംറ.

രണ്ടാം ടെസ്്റ്റ് കളിച്ച സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കിയേക്കും. സ്പിന്നറായി ആര്‍.ആശ്വനിനെ മാത്രം നിലനിര്‍ത്തും. ലോര്‍ഡ്‌സ്  ടെസ്റ്റില്‍ നിന്ന് തഴയപ്പെട്ട പേസര്‍ ഉമേഷ് യാദവിനെയും നോട്ടിങ്ങ് ഹാമില്‍ കളിപ്പിച്ചേക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.