റയല്‍ വീണു: അത്‌ലറ്റിക്കോ മാഡ്രിഡിന് സൂപ്പര്‍ കപ്പ്

Friday 17 August 2018 1:31 am IST

ടാലിന്‍ (എസ്‌റ്റോണിയ): യുവന്റസിലേക്ക് ചേക്കേറിയ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കൂടാതെ ആദ്യ മത്സരത്തിനിറങ്ങിയ റയല്‍ മാഡ്രിഡിന് തോല്‍വി. പിന്നില്‍ നിന്ന് പൊരുതിക്കയറിയ അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് റയല്‍ മാഡ്രിഡിനെ കീഴടക്കി യുവേഫ സൂപ്പര്‍ കപ്പ് സ്വന്തമാക്കി.

ആദ്യ മിനിറ്റില്‍ ഡീഗോ കോസ്റ്റ നേടിയ ഗോളില്‍ അത്്‌ലറ്റിക്കോ മാഡ്രിഡ് മുന്നിലെത്തി. 27-ാം മിനിറ്റില്‍ ബെന്‍സേമയുടെ ഗോളില്‍ റയല്‍  സമിനല പിടിച്ചു. ഇടവേളയ്ക്ക് ടീമുകള്‍ ഒപ്പത്തിനൊപ്പം നിന്നു.

63-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ സെര്‍ജിയോ റാമോസ്  റയല്‍ മാഡ്രിഡിനെ മുന്നിലെത്തിച്ചു. കളിയവസാനിക്കാന്‍ പതിനൊന്ന് മിനിറ്റുള്ളപ്പോള്‍ ഡീഗോ കോസ്റ്റ് തന്റെ രണ്ടാം ഗോളിലൂടെ അത്‌ലറ്റിക്കോ മാഡ്രിഡിനെ റയലിനൊപ്പം (2-2) എത്തിച്ചു. 

നിശ്ചിത സമയത്ത് ഇരുടീമുകളും രണ്ട് ഗോള്‍ വീതം നേടി സമനില പാലിച്ചതോടെ കളി അധികസമയത്തേക്ക് നീണ്ടു. എക്‌സ്ട്രാ ടൈമില്‍ സൗള്‍ നിഗുസും കോക്കേയും ഗോള്‍ അടിച്ച് അത്‌ലറ്റിക്കോ മാഡ്രിഡിന് വിജയം നേടിക്കൊടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.