പാലക്കാട്: നെന്മാറ പോത്തുണ്ടി ചേരുങ്കാട് ഉരുള്‍പൊട്ടലില്‍ നവജാതശിശു ഉള്‍പ്പെടെ പത്തു പേര് മരിച്ചു. ഏഴുപേരുടെ മൃതദേഹം കണ്ടെടുത്തു. മൂന്നു പേര്‍ക്കായി തെരച്ചില്‍ തുടര്‍ന്നെങ്കിലും ഉച്ചക്ക് രണ്ടരയോടെ കനത്ത മഴയെ തുടര്‍ന്ന് തെരച്ചില്‍ നിര്‍ത്തിവച്ചു.
ചേരുംകാട് ഗംഗാധരന്(55), ഭാര്യ സുഭദ്ര(50), മകള്‍ ആതിര(24), ആര്യ(17) ആതിരയുടെ 28 ദിവസം പ്രായമായ ആണ്‍കുട്ടി, അഭിജിത്(25), അനിത(28) എന്നിവരാണ് മരിച്ചത്. അരവിന്ദ്,സുധിന്‍, മൂന്നര വയസുള്ള എന്നിവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: