ജന്മഭൂമി കൊല്ലം എഡിഷന്‍ ഓഫീസ് ഉദ്ഘാടനം ഇന്ന്

Friday 17 August 2018 1:38 am IST

കൊല്ലം: ദേശിംഗനാടിന്റെ തിലകക്കുറിയാകാന്‍ ജന്മഭൂമിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നു. ജന്മഭൂമിയുടെ എട്ടാമത് എഡിഷനാണ് ഈ മാസം അവസാനത്തോടെ കൊല്ലത്ത് തുടക്കമാകുന്നത്. എഡിഷന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി നാളെ പുതിയ ഓഫീസിന് തിരിതെളിയും. 

രാവിലെ ഗണപതിഹോമത്തോടെ പുതിയ കാര്യാലയ പ്രവേശനച്ചടങ്ങുകള്‍ ആരംഭിക്കും. രാവിലെ 11ന് മാതാ അമൃതാനന്ദമയീമഠത്തിലെ സ്വാമി തുരീയാമൃതാനന്ദപുരി ഓഫീസ് ഉദ്ഘാടനം ചെയ്യും. ബ്രഹ്മചാരി വേദാമൃതചൈതന്യ, ശബരിമല മുന്‍ മേല്‍ശാന്തി ഇടമന ഇല്ലത്ത് എന്‍. ബാലമുരളി, ആര്‍എസ്എസ് കൊല്ലം വിഭാഗ് സംഘചാലക് ഡോ. ബി.എസ്. പ്രദീപ്കുമാര്‍, ജന്മഭൂമി മാനേജിങ് എഡിറ്റര്‍ കെ.ആര്‍.ഉമാകാന്തന്‍, ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി.പ്രസാദ്ബാബു, ന്യൂസ് എഡിറ്റര്‍ പി.ശ്രീകുമാര്‍ എന്നിവര്‍ സംബന്ധിക്കും. 

കൊല്ലം ശങ്കേഴ്‌സ് ആശുപത്രിക്ക് സമീപം ആരാധനാനഗറിലാണ് ജന്മഭൂമി എഡിഷന്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങുന്നത്. ഫോണ്‍ 0474 2765506, 2765507.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.