കാസര്‍കോഡ് ഒഴികെയുള്ള 13 ജില്ലകളിലും റെഡ് അലര്‍ട്ട്, കനത്ത മഴയ്ക്ക് സാധ്യത

Friday 17 August 2018 9:24 am IST
എറണാകുളം ജില്ല മുതല്‍ വടക്കോട്ടുള്ള ജില്ലകളിലാകും മഴ ശക്തമായി പെയ്യുന്നത്. തെക്കന്‍ കേരളത്തില്‍ കാര്യമായ മഴയുണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് കാസര്‍ഗോഡ് ഒഴികെ ഉള്ള എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 13 ജില്ലകളിലും കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എറണാകുളം ജില്ല മുതല്‍ വടക്കോട്ടുള്ള ജില്ലകളിലാകും മഴ ശക്തമായി പെയ്യുന്നത്. തെക്കന്‍ കേരളത്തില്‍ കാര്യമായ മഴയുണ്ടാകില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.