വാജ്പേയിക്ക് ആദരം അര്‍പ്പിച്ച് രാജ്യം

Friday 17 August 2018 9:53 am IST

ന്യൂദല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്ക് ആദരം അര്‍പ്പിച്ച് രാജ്യം. കക്ഷിരാഷ്ട്രീയ ഭേദമന്യേ നിരവധി പ്രമുഖരാണ് അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ കൃഷ്ണമേനോന്‍ മാര്‍ഗ് റോഡിലെ വസതിയിലെത്തിയത്.

തുടര്‍ന്ന് ഒമ്പതുമണിയോടെ ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗിലെ ബി ജെ പി ദേശീയ ആസ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ ഭൗതികദേഹം കൊണ്ടുപോകും. ഒരുമണിയോടെ ബി ജെ പി ദേശീയ ആസ്ഥാനത്തുനിന്ന് വിലാപയാത്ര ആരംഭിക്കും. തുടര്‍ന്ന് നാലുമണിയോടെ സംസ്‌ക്കാര ചടങ്ങുകള്‍ ആരംഭിക്കും. ഡല്‍ഹിയിലെ രാഷ്ട്രീയ സ്മൃതി സ്ഥലില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് ശവസംസ്‌കാരച്ചടങ്ങുകള്‍.

വ്യാഴാഴ്ച വൈകിട്ട് 5.05ഓടെ ഡല്‍ഹിയിലെ എയിംസിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.