പാലക്കാട്:നെന്മാറ ആളുവശ്ശേരിയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച 3 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം മരിച്ച അനിതയുടെ മകള്‍ അസ്നിയയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
നെന്മാറ പോത്തുണ്ടി ചേരുങ്കാടുണ്ടായ ഉരുള്‍പൊട്ടലില്‍ നവജാതശിശു ഉള്‍പ്പെടെ പത്തു പേര് മരിച്ചിരുന്നു. ഏഴുപേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. അരവിന്ദ്,സുധിന്‍, മൂന്നര വയസുള്ള അസ്നി എന്നിവര്‍ക്കായുള്ള തെരച്ചില്‍ തുടര്‍ന്നെങ്കിലും ഉച്ചക്ക് രണ്ടരയോടെ കനത്ത മഴയെ തുടര്‍ന്ന് തെരച്ചില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.
ചേരുംകാട് ഗംഗാധരന്(55), ഭാര്യ സുഭദ്ര(50), മകള്‍ ആതിര(24), ആര്യ(17) ആതിരയുടെ 28 ദിവസം പ്രായമായ ആണ്‍കുട്ടി, അഭിജിത്(25), അനിത(28) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: