സ്വന്തം വീഴ്ച മറയ്ക്കാന്‍ ഉദ്യോഗസ്ഥനെ ശാസിച്ച് മുഖ്യമന്ത്രി

Friday 17 August 2018 11:30 am IST
പ്രധാനമന്ത്രി ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ സര്‍വപിന്തുണയുമായി ഒപ്പം നില്‍ക്കുമ്പോഴും അത് വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ സംസ്ഥാനത്തിനു കഴിയുന്നില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണചുമതല നല്‍കാത്തതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കാനേ സൈന്യത്തിനു കഴിയു. സൈന്യത്തിന് പൂര്‍ണചുമതല നല്‍കണം എന്ന ആവശ്യം നിരാകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് മികച്ച ഏകോപനം നടക്കുന്നുണ്ടെന്നും എല്ലാം നിയന്ത്രണ വിധേയമാണെന്നുമാണ്. അത് തെറ്റെന്ന് ശാസനയിലൂടെ മുഖ്യമന്ത്രി തന്നെ തെളിയിച്ചിരിക്കുകയാണ്.

തിരുവനന്തപുരം:  സമാനതയില്ലാത്ത ദുരിതം നേരിടുന്നതില്‍ ഉണ്ടായ വീഴ്ച മറച്ചു പിടിക്കാന്‍ മുഖ്യമന്ത്രി  ഉദ്യോഗസ്ഥരെ മറയാക്കുന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ വീഴ്ചവരുത്തി എന്നു പറഞ്ഞ്  അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെ ഇന്നലെ പരസ്യമായി ശാസിച്ചത് ഇതിന്റെ ഭാഗമാണ്. ഉന്നതതല യോഗം നടക്കുന്നതിനിടെ വിളിച്ചു വരുത്തിയാണ് കുര്യനെ ശാസിച്ചത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍  ഏകോപിപ്പിക്കുന്നതില്‍ വീഴ്ചവരുത്തി എന്നു പറഞ്ഞായിരുന്നു ശകാരം. വെള്ളം കയറിയ പ്രദേശങ്ങളില്‍ ഹെലിക്കോപ്റ്ററുകളില്‍ ആള്‍ക്കാരെ രക്ഷിക്കാന്‍ വൈകി. വേണ്ടത്ര നിര്‍ദേശങ്ങളും നല്‍കിയിരുന്നില്ല. ആലുവ, പത്തനംതിട്ട, കുട്ടനാട് തുടങ്ങിയ പ്രദേശങ്ങളില്‍  കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ഇന്നലെ  പുലര്‍ച്ചെ മുതല്‍ രക്ഷാപ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ എട്ടു മണിക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. സൈനികരെയും സംസ്ഥാന ദുരന്തനിവാരണ സേനയെയും ഏകോപിപ്പിച്ച് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതില്‍ ഗുരുതര വീഴ്ചയാണ് വന്നത്.

 പ്രധാനമന്ത്രി ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ സര്‍വപിന്തുണയുമായി ഒപ്പം നില്‍ക്കുമ്പോഴും അത് വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ സംസ്ഥാനത്തിനു കഴിയുന്നില്ല.  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണചുമതല നല്‍കാത്തതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നതിനനുസരിച്ച് പ്രവര്‍ത്തിക്കാനേ സൈന്യത്തിനു കഴിയു. സൈന്യത്തിന് പൂര്‍ണചുമതല നല്‍കണം എന്ന ആവശ്യം നിരാകരിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് മികച്ച ഏകോപനം നടക്കുന്നുണ്ടെന്നും എല്ലാം നിയന്ത്രണ വിധേയമാണെന്നുമാണ്. അത് തെറ്റെന്ന്  ശാസനയിലൂടെ മുഖ്യമന്ത്രി തന്നെ തെളിയിച്ചിരിക്കുകയാണ്.

ദുരന്തം ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനമല്ല മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് തുടക്കം മുതല്‍ ഉണ്ടായിരിക്കുന്നത്. കേന്ദ്രമന്ത്രിമാര്‍ വന്നു പോയിട്ടും കുട്ടനാട്ടിലെ ദുരിത സ്ഥലത്തേക്ക് മുഖ്യമന്ത്രി പോകാന്‍ തയാറായില്ല. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ദുരിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു എന്നറിഞ്ഞപ്പോഴാണ് മുഖ്യമന്ത്രി ആകാശ നിരീക്ഷണത്തിന്  തയാറായത്.

തുടക്കം മുതല്‍ സംഭവത്തിന്റെ ഗൗരവത്തിനനുസരിച്ച നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. കേന്ദ്ര സഹായം മാത്രമല്ല മത്സ്യത്തൊഴിലാളികളുടെ പിന്തുണ പോലും തേടാന്‍ വൈകിയത് ഇതിനാലാണ.്

രക്ഷാപ്രവര്‍ത്തനം വൈകി ; റവന്യൂ സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ ശാസന

തിരുവനന്തപുരം: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകാത്തതിനെ തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ ശാസന.  അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെ ഉന്നതതല യോഗം നടക്കുന്നതിനിടെ മുഖ്യമന്ത്രി വിളിച്ചു വരുത്തി ശാസിച്ചു. 

വെള്ളം കയറിയ പ്രദേശങ്ങളില്‍ ഹെലിക്കോപ്റ്ററുകളില്‍ എത്തി ആളുകളെ രക്ഷിക്കാന്‍ വൈകി. വേണ്ടത്ര നിര്‍ദേശങ്ങളും നല്‍കിയിരുന്നില്ല. ആലുവ, പത്തനംതിട്ട, കുട്ടനാട് തുടങ്ങിയ പ്രദേശങ്ങളില്‍  കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ഇന്നലെ  പുലര്‍ച്ചെ മുതല്‍ രക്ഷാപ്രവര്‍ത്തനം നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. 

എന്നാല്‍ എട്ടു മണിക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. സൈനികരെയും സംസ്ഥാന ദുരന്തനിവാരണ സേനയെയും ഏകോപിച്ച് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കേണ്ടത് അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ ചുമതലയാണ.്  ഇതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് ശാസന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.