മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139 അടിയാ‍ക്കും

Friday 17 August 2018 1:01 pm IST
ഘട്ടംഘട്ടമായാണ് ജലനിരപ്പ് കുറയ്ക്കുക. തമ്മിലടിയ്ക്കേണ്ട സമയം ഇതല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ന്യുദല്‍ഹി: മുല്ലപ്പെരിയാറില്‍ കേരളത്തിന് ആശ്വാസം. ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കാന്‍ മുല്ലപ്പെരിയാര്‍ സമിതി സുപ്രീം കോടതിയെ അറിയിച്ചു. തമ്മിലടിക്കേണ്ട സമയമല്ല ഇതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു.  എന്നാല്‍ അധിക ജലം തമിഴ്‌നാട്ടിലേക്ക് തന്നെ കൊണ്ടു പോകണം. കേരളത്തിലേക്ക് തുറന്ന് വിട്ടാല്‍ പ്രളയക്കെടുത് വര്‍ദ്ധിക്കുമെന്നും നിരീക്ഷണം. 

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാനുള്ള അടിയന്തരയോ?ഗം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ വ്യാഴാഴ്ച വിളിച്ചു ചേര്‍ത്തിരുന്നു. 142 അടിയാണ് ഇപ്പോള്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്. അത് 139 അടിയിലേക്ക് താഴ്ത്തണമെന്ന നിര്‍ദ്ദേശവുമായാണ് യോ?ഗം വിളിച്ചു ചേര്‍ത്തത്. ദേശീയ ദുരന്ത നിവാരണ സേനയുടെ സാന്നിദ്ധ്യത്തിലായിരുന്നു യോ?ഗം. എന്നാല്‍ ജലനിരപ്പ് താഴ്ത്താന്‍ സാധ്യമല്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് തമിഴ്‌നാട്. 

ജലനിരപ്പ് കുറയ്ക്കുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കണമെന്ന് രണ്ട് സംസ്ഥാനങ്ങള്‍ക്കും കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നുവിടരുതെന്ന ഹര്‍ജി സുപ്രീംകോടതിയിലെത്തിയിരുന്നു. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ അഭാവമാണ് മുല്ലപ്പെരിയാര്‍ വിഷയത്തിലെ പ്രതിസന്ധിക്ക് കാരണമെന്നും ഹര്‍ജിയില്‍ ആരോപണമുണ്ടായിരുന്നു. 

ഇത്തരം അസാധാരണ സാഹചര്യമുണ്ടാകുമ്പോള്‍ ജനങ്ങളുടെ ഭീതി അകറ്റുകയാണ് വേണ്ടത്. ദേശീയ ദുരന്തനിവാരണ സമിതിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം. ദുരന്തനിവാരണ പദ്ധതി തയ്യാറാക്കി വേണം പ്രവര്‍ത്തിക്കേണ്ടത്. ഇരുസംസ്ഥാനങ്ങളും ഉപസമിതിയുടെ തീരുമാനങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്നും കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.