ജന്മഭൂമി കൊല്ലം എഡിഷന്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

Friday 17 August 2018 4:08 pm IST
മറ്റൊരു പത്രവും കടന്നുപോയിട്ടില്ലാത്ത പ്രയാസങ്ങളും വെല്ലുവിളികളുമാണ് ജന്മഭൂമി നേരിട്ടത്. അതിനെയെല്ലാം അതിജീവിച്ച് മുന്നേറാന്‍ കഴിഞ്ഞ ജന്മഭൂമിക്ക് വേറിട്ട ഒരു പത്രമെന്ന ഖ്യാതി ജനങ്ങള്‍ക്കിടയില്‍ ഉണ്ട്.
"ജന്മഭൂമി കൊല്ലം എഡിഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം സ്വാമി തുരീയാമൃതാനന്ദപുരി നിര്‍വഹിക്കുന്നു"

കൊല്ലം: ദേശീയതയുടെ ശബ്ദമായ ജന്മഭൂമിയുടെ വളര്‍ച്ച കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മാതാ അമൃതാനന്ദമയീമഠത്തിലെ സ്വാമി തുരീയാമൃതാനന്ദപുരി. ശങ്കേഴ്‌സ് ആശുപത്രിക്ക് സമീപം ആരാധനാ നഗര്‍ അഞ്ചില്‍ കൊല്ലം എഡിഷന്‍ ഓഫീസ് പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു സ്വാമി. 

മറ്റൊരു പത്രവും കടന്നുപോയിട്ടില്ലാത്ത പ്രയാസങ്ങളും വെല്ലുവിളികളുമാണ് ജന്മഭൂമി നേരിട്ടത്. അതിനെയെല്ലാം അതിജീവിച്ച് മുന്നേറാന്‍ കഴിഞ്ഞ ജന്മഭൂമിക്ക് വേറിട്ട ഒരു പത്രമെന്ന ഖ്യാതി ജനങ്ങള്‍ക്കിടയില്‍ ഉണ്ട്. കൂടുതല്‍ എഡിഷനുകളിലൂടെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തുക വഴി സാംസ്‌കാരികതയുടെ വ്യാപനം കൂടിയാണ് യാഥാര്‍ഥ്യമാകുന്നതെന്നും സ്വാമി പറഞ്ഞു.  

ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം.രാധാകൃഷ്ണന്‍, സര്‍ക്കുലേഷന്‍ മാനേജര്‍ ടി.വി.പ്രസാദ്ബാബു, സീനിയര്‍ സര്‍ക്കുലേഷന്‍ മാനേജര്‍ എന്‍.ഉത്തമന്‍, ഹിന്ദുഐക്യവേദി സംസ്ഥാനസെക്രട്ടറിമാരായ തെക്കടം സുദര്‍ശനന്‍, പുത്തൂര്‍ തുളസി, മാതാ അമൃതാനന്ദമയിമഠം ബ്രഹ്മചാരി വേദാമൃതചൈതന്യ, ആര്‍എസ്എസ് സംസ്ഥാനസഹപ്രചാരക് പ്രമുഖ് ടി.എസ്.അജയകുമാര്‍, ബിജെപി സംസ്ഥാനട്രഷറര്‍ എം.എസ്.ശ്യാംകുമാര്‍, കെജിഒ സംഘ് സംസ്ഥാന ജനറല്‍സെക്രട്ടറി ബി.ജയപ്രകാശ് എന്നിവര്‍ സംബന്ധിച്ചു. 

രാവിലെ ശബരിമല മുന്‍ മേല്‍ശാന്തി ഇടമന ഇല്ലത്ത് എന്‍.ബാലമുരളിയുടെ കാര്‍മികത്വത്തില്‍ ഗണപതിഹോമത്തോടെയായിരുന്നു പുതിയ കാര്യാലയ പ്രവേശനച്ചടങ്ങുകളുടെ തുടക്കം. ജന്മഭൂമിയുടെ എട്ടാമത് എഡിഷനാണ് കൊല്ലത്ത് ആരംഭിക്കുന്നത്. ഫോണ്‍നമ്പര്‍ 0474 2765506, 2765507.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.