ആത്മധൈര്യം കൈവിടാതെ പ്രളയത്തെ നേരിടുക - ശ്രീശ്രീ രവിശങ്കർ

Friday 17 August 2018 4:36 pm IST
ഈ മഹാപ്രളയത്തിൽനിന്നും എല്ലാവരും രക്ഷപ്പെടാൻ പ്രാർത്ഥിക്കുന്നതായും ആർട് ഓഫ് ലിവിംഗ് വളണ്ടിയർമാർ ഒന്നടങ്കം സേവാപ്രവർത്തനത്തിൽ സജീവ സാന്നിദ്ധ്യമുറപ്പാക്കാനും ശ്രീശ്രീ ആവശ്യപ്പെട്ടു .

കൊച്ചി: പ്രളയ ദുരിതമനുവഭവിക്കുന്ന എല്ലാവരും ആത്മധൈര്യം കൈവിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ശ്രീശ്രീരവിശങ്കർ.  സത്യം, വിശ്വാസം തുടങ്ങിയവ കൈവെടിയാതെ  ആത്മധൈര്യത്തോടെ പ്രശ്നങ്ങളെ നേരിടാനും  ശ്രീശ്രീരവിശങ്കർ ആഹ്വാനം ചെയ്തു  

ഈ മഹാപ്രളയത്തിൽനിന്നും എല്ലാവരും രക്ഷപ്പെടാൻ പ്രാർത്ഥിക്കുന്നതായും ആർട് ഓഫ് ലിവിംഗ് വളണ്ടിയർമാർ ഒന്നടങ്കം സേവാപ്രവർത്തനത്തിൽ  സജീവ സാന്നിദ്ധ്യമുറപ്പാക്കാനും ശ്രീശ്രീ ആവശ്യപ്പെട്ടു . കൂടുതൽ സേവചെയ്യുക. എല്ലാം ശരിയാകും ആരും വിഷമിക്കേണ്ട , ഞാൻ നിങ്ങളുടെ കൂടെയുണ്ട്‌ എല്ലാവർക്കും  സ്നേഹവും ആശിർവ്വാദവും അദ്ദേഹം സന്ദേശത്തിൽ പങ്കുവെച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.