ട്രെയിനുകള്‍ റദ്ദാക്കി, പ്രത്യേക പാസഞ്ചര്‍ ട്രെയിനുകള്‍ ഓടിക്കും

Friday 17 August 2018 6:15 pm IST
റെയില്‍വെ വെള്ളിയാഴ്ചയും വിവിധ ട്രെയിനുകള്‍ പൂര്‍ണമായും ചിലത് ഭാഗികമായും റദ്ദാക്കി. മറ്റു ചിലത് വഴിതിരിച്ചുവിടുകയാണ്.

തിരുവനന്തപുരം: ദക്ഷിണ റെയില്‍വെയുടെ തിരുവനന്തപുരം സെന്‍ട്രലില്‍ ദുരന്തനിവാരണത്തിനും സര്‍വീസ് സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി. സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് 9188292595, 9188293595  നമ്പരുകളില്‍ ബന്ധപ്പെടാമെന്ന് ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു.

റെയില്‍വെ വെള്ളിയാഴ്ചയും വിവിധ ട്രെയിനുകള്‍ പൂര്‍ണമായും  ചിലത് ഭാഗികമായും റദ്ദാക്കി. മറ്റു ചിലത് വഴിതിരിച്ചുവിടുകയാണ്. മംഗളൂര്‍- ചെന്നൈ എക്‌സ്പ്രസ്, മംഗലാപുരം- നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസ്, മംഗലാപുരം- നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്, മംഗലാപുരം- കോയമ്പത്തൂര്‍ എക്‌സ്പ്രസ്, കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്, കണ്ണൂര്‍- ആലപ്പുഴ എക്‌സ്പ്രസ്, പാലക്കാട്- എറണാകുളം മെമു ട്രെയിന്‍ എന്നിവയാണ് റദ്ദാക്കിയത്.

കൊല്ലം, പുനലൂര്‍ പാസഞ്ചര്‍ ട്രെയിന്‍ റദ്ദാക്കി. കൊല്ലം- പുനലൂര്‍- മധുര പാസഞ്ചര്‍ ട്രെയിന്‍ പുനലൂരില്‍ യാത്ര അവസാനിപ്പിച്ചു. ശനിയാഴ്ച പുറപ്പെടേണ്ട കൊല്ലം- പുനലൂര്‍, കന്യാകുമാരി പാസഞ്ചര്‍ പുനലൂരില്‍ യാത്ര അവസാനിപ്പിക്കും. ശനിയാഴ്ച പുറപ്പെടേണ്ട ഗുരുവായൂര്‍, പുനലൂര്‍, ഗുരുവായൂര്‍ പാസഞ്ചര്‍ കൊല്ലത്ത് യാത്ര അവസാനിപ്പിച്ചു. 

എറണാകുളത്തു നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് പാസഞ്ചര്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. തിരുവനന്തപുത്തുനിന്ന് ശനിയാഴ്ച രാവിലെ ഒമ്പതിന് ആലപ്പുഴ വഴി എറണാകുളത്തേക്കും സ്‌പെഷ്യല്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് ദക്ഷിണ റെയില്‍വെ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.