കടപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍

Friday 17 August 2018 6:22 pm IST
കുതിരാനില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം മുടങ്ങിയ തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. റോഡിന്റെ ഇരുവശങ്ങളിലുമായി ആയിരക്കണക്കിന് വാഹനങ്ങളാണ് നിര്‍ത്തിയിട്ടിരിക്കുന്നത്.

പാലക്കാട് : ജില്ലയില്‍ മഴയ്ക്ക് തെല്ലുശമനമുണ്ടായെങ്കിലും കഴിഞ്ഞ ദിവസത്തെ ദുരിതങ്ങള്‍ തുടരുകയാണ്. മംഗലം ഡാം കടപ്പാറയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. ആളപായമില്ല. അട്ടപ്പാടി ചുരത്തില്‍ 12 സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. നിരവധി മരങ്ങള്‍ കടപുഴകി വീണു. ഭവാനിപ്പുഴ കരകവിഞ്ഞ് ഇരുനൂറോളം വീടുകളില്‍ വെള്ളംകയറി.

കുതിരാനില്‍ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ഗതാഗതം മുടങ്ങിയ തൃശൂര്‍-പാലക്കാട് ദേശീയപാതയില്‍ ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. റോഡിന്റെ ഇരുവശങ്ങളിലുമായി ആയിരക്കണക്കിന് വാഹനങ്ങളാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. വാഹനങ്ങള്‍ ഉപേക്ഷിച്ചു പോകാന്‍ കഴിയാത്തതിനാല്‍ പലരും ഇവിടെ തന്നെ തുടരുകയാണ്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.