കോട്ടയം വെള്ളത്തിനടിയില്‍; ജില്ലയുടെ ചുമതലയുളള മന്ത്രി ജര്‍മനിയില്‍

Friday 17 August 2018 8:55 pm IST
ജില്ലയ്ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഇല്ലാത്തതിനാല്‍ പുനലൂര്‍ സ്വദേശിയായ കെ. രാജുവിനാണ് ജില്ലയുടെ ചുമതല നല്‍കിയത്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രിയും സംഘവും എത്തിയിരിക്കുന്നത്.

കോട്ടയം : മഹാപ്രളയത്തില്‍ മുങ്ങിയ കോട്ടയത്തെ ജനങ്ങള്‍ ദുരിതത്തിലായപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട  ജില്ലയുടെ ചുമതലയുള്ള വനം മന്ത്രി കെ. രാജു വിദേശത്തേക്ക് പോയത് വിവാദമായി.  വിഷയം ചര്‍ച്ചയായതോടെ  ഒരാഴ്ചത്തെ ജര്‍മന്‍ പര്യടനത്തിനു പോയ രാജുവിനെ സിപിഐ നേതൃത്വം മടക്കി വിളിച്ചു. 

ജില്ലയ്ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം ഇല്ലാത്തതിനാല്‍ പുനലൂര്‍ സ്വദേശിയായ കെ. രാജുവിനാണ് ജില്ലയുടെ ചുമതല നല്‍കിയത്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രിയും സംഘവും എത്തിയിരിക്കുന്നത്. മഴക്കെടുതിക്കിടെ മന്ത്രിയുടെ വിദേശ പര്യടനം വിവാദമായതോടെ ഒരാഴ്ചത്തെ പരിപാടി വെട്ടിച്ചുരുക്കി രണ്ട് ദിവസത്തിനുള്ളില്‍ മടങ്ങുമെന്ന് മന്ത്രിയുമായി അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.