അടല്‍ജിക്ക് കേരളത്തിന്റെ ആദരാഞ്ജലി

Friday 17 August 2018 8:58 pm IST

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കു സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന്റെ ആദരാഞ്ജലി. കൃഷ്ണമേനോന്‍ മാര്‍ഗിലെ വസതിയിലെത്തിയാണ് ഗവര്‍ണര്‍ പുഷ്പചക്രം അര്‍പ്പിച്ചത്. കേരള സര്‍ക്കാരിനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമതലപ്പെടുത്തിയതനുസരിച്ചു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പുഷ്പചക്രം അര്‍പ്പിച്ചു. 

 1971 ല്‍ ആദ്യമായി പാര്‍ലമെന്റംഗമായതു മുതല്‍ വാജ്പേയിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നത് മന്ത്രി കടന്നപ്പള്ളി അനുസ്മരിച്ചു. രാഷ്ട്രീയത്തിന് അതീതമായി സഭാംഗങ്ങളോട് വ്യക്തിബന്ധം സൂക്ഷിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ആകര്‍ഷക ശൈലിയില്‍ പാണ്ഡിത്യം തുളുമ്പുന്ന പ്രസംഗം അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.  മുഖ്യമന്ത്രിക്കു വേണ്ടി കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ പുനീത്കുമാര്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഒ. രാജഗോപാല്‍ എംഎല്‍എ, വി.മുരളീധരന്‍ എംപി, പി.കെ. കൃഷ്ണദാസ് എന്നീ നേതാക്കളും ബിജെപി ആസ്ഥാനത്തെത്തി വാജ്‌പേയിക്ക് ആദരാഞ്ജലികളര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.