അടല്‍ജിയുടെ ആദര്‍ശ ജീവിതം പ്രചോദനം: മോഹന്‍ ഭാഗവത്

Friday 17 August 2018 9:03 pm IST
അടല്‍ജിയുടെ വിയോഗം വേദനയുളവാക്കുന്നു. അദ്ദേഹം വിട്ടുപിരിഞ്ഞുവെന്നത് ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്. പ്രത്യയശാസ്ത്രത്തിനൊപ്പം അടിയുറച്ച് നിലകൊണ്ടതിന് പുറമെ ആദര്‍ശപരമായ ജീവിതം നയിച്ചതിന്റെ പേരിലും അടല്‍ജി അറിയപ്പെടും.

ന്യൂദല്‍ഹി: ആത്മസമര്‍പ്പണം ചെയ്ത സ്വയംസേവകനായിരുന്ന വാജ്‌പേയിയുടെ ഓര്‍മ്മകള്‍ എക്കാലവും സംഘപ്രവര്‍ത്തകര്‍ക്ക് പ്രചോദനമായിത്തീരുമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.

അടല്‍ജിയുടെ വിയോഗം വേദനയുളവാക്കുന്നു. അദ്ദേഹം വിട്ടുപിരിഞ്ഞുവെന്നത് ചിന്തിക്കാന്‍ പോലും പറ്റാത്തതാണ്. പ്രത്യയശാസ്ത്രത്തിനൊപ്പം അടിയുറച്ച് നിലകൊണ്ടതിന് പുറമെ ആദര്‍ശപരമായ ജീവിതം നയിച്ചതിന്റെ പേരിലും അടല്‍ജി അറിയപ്പെടും. കഠിനാധ്വാനവും കഴിവുമാണ് രാഷ്ട്രീയ സാമൂഹ്യ രംഗത്ത് അദ്ദേഹത്തെ ഉയരങ്ങളിലെത്തിച്ചത്.

ഭാവിയെക്കുറിച്ച് ദീര്‍ഘവീക്ഷണവുമുള്ള നേതാവും ജനങ്ങള്‍ ഏറെ ആരാധിച്ചിരുന്ന വ്യക്തിത്വവുമായിരുന്നു. അനിതരസാധാരണമായ വാക്ചാതുരിയിലൂടെയും ആത്മാര്‍ത്ഥതയിലൂടെയും അദ്ദേഹം നിരവധി ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കി. മോഹന്‍ ഭാഗവത് അനുസ്മരിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.